ജി. ഭുവനേശ്വരൻ്റെ രക്തസാക്ഷിത്വത്തിൽ എസ്എഫ്ഐയ്ക്ക് എതിരെ അതിഗുരുതര ആരോപണവുമായി ജി. സുധാകരൻ.

0
82

ജി. ഭുവനേശ്വരൻ്റെ രക്തസാക്ഷിത്വത്തിൽ എസ്എഫ്ഐയ്ക്ക് എതിരെ അതിഗുരുതര ആരോപണവുമായി ജി. സുധാകരൻ. ഭുവനേശ്വരൻ്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണ്. കൊലയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകളാണ്. ഭുവനേശ്വരനെ കോളേജിലേക്ക് വിട്ടത് സിപിഐഎമ്മുകാരാണ് എന്നും സുധാകരൻ ആരോപിച്ചു.

സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയ്ക്കെതിരെ ജി. സുധാകരൻ അധിക്ഷേപ പരാമർശം നടത്തി. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകൂ എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. നായർ ആണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here