കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു; രൂപ റെക്കോഡ് താഴ്ചയില്‍

0
51

ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണര്‍വുണ്ടായിട്ടുണ്ടെന്ന് ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണവില ഉയരുന്നതിന് ഇടയാക്കിയതെന്നുമാണ് വിപണി വിദഗ്ധരുടെ വിശകലനം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന്റെ വിലയില്‍ 15 രൂപ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,265 രൂപയായാണ് ഉയര്‍ന്നത്. പവന്റെ വില 1,06,120 രൂപയായും ഉയര്‍ന്നു. പവന്റെ വിലയില്‍ 120 രൂപയുടെ ഉയര്‍ച്ചാണ് ഉണ്ടായത്.

 

അതേസമയം, ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണര്‍വുണ്ടായിട്ടുണ്ടെന്ന് ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണവില ഉയരുന്നതിന് ഇടയാക്കിയതെന്നുമാണ് വിപണി വിദഗ്ധരുടെ വിശകലനം.  സ്‌പോട്ട് ഗോള്‍ഡ് വില ഇന്ന് 1.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന്  4,428.30 ഡോളറിലേക്ക് എത്തി.  യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും 1.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

കഴിഞ്ഞ ഏതാനം ആഴ്ചകളായി ഓഹരി വിപണി ഉള്‍പ്പടെയുള്ളവയുടെ നഷ്ടം നികത്താനുള്ള ആസ്തിയായി പരിഗണിച്ച് എല്ലാവരും സ്വര്‍ണം വിറ്റിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്വര്‍ണത്തെ എല്ലാവരും നല്ലൊരു നിക്ഷേപമായി പരിഗണിക്കുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്ന് കെ.സി.എം ട്രേഡിന്റെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റ് ടിം വാട്ടേര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here