ഷൂട്ടിങ്ങിനിടെ രാം ചരണിന് പരിക്ക്;

0
85

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ്- ഡ്രാമ ചിത്രം ‘പെദ്ധി’യുടെ ഷൂട്ടിങ്ങിനിടെ നടൻ രാം ചരണിന് പരിക്ക്. സിനിമയിലെ നിർണായകമായ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിന് ഇടയിലാണ് നടന് പരിക്കേറ്റത്. കണ്ണിന് മുകളിലായി നാല് തുന്നലുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഏപ്രിൽ 30നാണ് ‘പെദ്ധി’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്ക് ഭേദമായ ഉടൻ നടൻ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് സിനിമയോട് ചേർന്ന വൃത്തങ്ങൾ പറയുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിംപ്സ്, ഗാനങ്ങൾ എന്നിവ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

video

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ.ആർ. റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിങ്- ഫസ്റ്റ് ഷോ.

LEAVE A REPLY

Please enter your comment!
Please enter your name here