ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക് നോറിസ് അന്തരിച്ചു

0
79

ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് (86) അന്തരിച്ചു. ഹവായ്‌യിലെ കവായ് ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കുടുംബമാണ് വിയോഗവാർത്ത പങ്കുവച്ചത്. മരണാനാന്തര ചടങ്ങുകൾ സ്വകാര്യമായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ കുടുംബം അറിയിച്ചു.

ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് ‘വാക്കർ, ടെക്സസ് റേഞ്ചർ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലേക്കും എത്തുന്നതിന് മുൻപ് തന്നെ ആയോധനകലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിരുന്നു. കരാട്ടെ, തായ്ക്വോണ്ടോ, ജൂഡോ, ബ്രസീലിയൻ ജിയു-ജിത്സു എന്നീ വിഭാഗങ്ങളിൽ ബ്ലാക്ക് ബെൽറ്റുകൾ നേടിയിട്ടുണ്ട്. ആറ് തവണ വേൾഡ് പ്രൊഫഷണൽ മിഡിൽ വെയ്റ്റ് കരാട്ടെ ചാംപ്യനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here