ഖുർ ആൻ മറയാക്കി സ്വർണ്ണക്കടത്തെന്ന പ്രചാരണം ആർ എസ് എസ് അജണ്ട , ലീഗും പങ്കു ചേർന്നു. : മുഖ്യമന്ത്രി

0
95

തിരുവനന്തപുരം: ഖുര്‌ആന്‍ മറയാക്കി സ്വര്‍ണക്കടത്തെന്ന ആക്ഷേപത്തിന് ആരാണ് ശ്രമിച്ചതെന്ന് എല്ലാവരും മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്‍ മറയാക്കി സ്വര്‍ണക്കടത്തെന്ന ആക്ഷേപം ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്നും കോണ്‍ഗ്രസും ലീഗും അത് ഏറ്റ് പിടിയ്ക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖുര്‍ആന്‍ മറയാക്കി സ്വര്‍ണക്കടത്തെന്ന ആക്ഷേപത്തിന് ആരാണ് ശ്രമിച്ചതെന്ന് എല്ലാവരും മനസിലാക്കണമെന്നും പ്രതിപക്ഷ നേതാവും ലീഗ് നേതൃത്വവും അത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍സുലറ്റ് ജനറലാണ് ഖുര്‍ആന്‍ വിതരണം ചെയ്യാമോ എന്ന് മന്ത്രി കെ.ടി ജലീലിനോട് ചോദിച്ചത്. സഹായിക്കാന്‍ ജലീലും തയ്യാറായി. സ്വര്‍ണക്കടത്ത് ആക്ഷേപം ഇതിലേക്ക് വലിച്ചിഴച്ചത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. അവര്‍ക്ക് അതിന് പ്രത്യേക ലക്ഷ്യങ്ങളുമുണ്ട്. തൊട്ടു പിന്നാലെ യുഡിഎഫ് നേതാക്കള്‍ അത് ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കള്ളക്കടത്ത് വഴി ഖുര്‍ആന്‍ പഠിപ്പിക്കും എന്ന് സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചത് ആരാണ് ? യുഡിഎഫ് നേതാക്കളല്ലേ എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആര്‍.എസ്.എസിന് ലക്ഷ്യമുണ്ട്. അത് ബി.ജെ.പി ഏറ്റുപിടിക്കുന്നത് മനസിലാക്കാം. പക്ഷെ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ എന്തിനാണ് അതിന് പ്രചാരണം കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തിലാക്കി അത് തിരിച്ച്‌ കുത്തുന്നുവെന്ന് മനസിലാക്കിയപ്പോള്‍ കോണ്‍ഗ്രസും ലീഗുമെല്ലാം ഉരുണ്ടു കളിക്കുകയാണെന്നും പരോക്ഷമായെങ്കിലും ഖുര്‍ആനെ വിവാദത്തിലാക്കിയത് തെറ്റായിപ്പോയി എന്ന് ഏറ്റുപറയാനുള്ള ആര്‍ജ്ജവം എങ്കിലും പി.കെ കുഞ്ഞാലിക്കുട്ടി കാണിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here