കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറിയുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. യാത്രക്കാരായ 2 സ്ത്രീകളും പൈലറ്റുമാണ് മരിച്ചത്. നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു ലാൻഡിങ്ങിനിടെയായിരുന്നു അപകടം. 35 അടി താഴേക്ക് വീണ വിമാനം രണ്ടായി പിളർന്നു. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.
190 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 174 മുതിർന്നവരും 10 പേർ കുട്ടികളുമായിരുന്നു. വിമാനത്തിൽ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം.