ലക്ഷം കടന്ന് സ്വർണ വില

0
131

ചരിത്രത്തിലാദ്യമായി സ്വർണ വില ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1,01,600 രൂപയാണ് വില. ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്നു ഒരു പവൻ്റെ വില ഒറ്റവർഷം കൊണ്ട് ഇരട്ടിയോളമാണ് വർധനവ് ഉണ്ടായത്.

ഇന്ന് 1,760 രൂപ ഉയർന്നാണ് പവൻ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വർധിച്ച് 12,700 ആയി. 18 കാരറ്റ് സ്വർണം, വെള്ളി വിലകളും റെക്കോർഡിലെത്തി. ഗ്രാമിന് 200 രൂപ വർധിച്ച് 10,525 രൂപയാണ് 18 കാരറ്റ് സ്വർണവില . വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർന്ന് 220 രൂപയായി.അന്താരാഷ്ട്ര വിപണി നിരക്കുകളും ഇറക്കുമതി തീരുവകളുമെല്ലാമാണ് ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണ വില ഒരു ലക്ഷത്തിലേക്കെത്തുമെന്ന് നേരത്തെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here