ലക്ഷം കടന്ന് സ്വർണം, പവന് വില 1,01,600 രൂപ

0
44

ഒരു വർഷം കൊണ്ട് വർധിച്ചത് നാൽപ്പതിനായിരം രൂപ. ആദ്യമായി ഒരു ലക്ഷം കടന്ന് സ്വർണം.

തിരുവനന്തപുരം: കേരള ചരിത്രത്തിൽ ആദ്യമായി പവന് ഒരുലക്ഷം രൂപ കടന്നു. ഇതിന്‍റെ ഞെട്ടിലിലാണ് മലയാളികൾ. സംസ്ഥാനത്ത് സർവകാല റെക്കോഡുകൾ എല്ലാം ഭേദിച്ചുകൊണ്ടാണ് സ്വർണ വിലയിൽ വൻ വർധനവുണ്ടായിരിക്കുന്നത്. ഇതും കൂടി ചേർത്താൽ ഒരു വർഷം കൊണ്ട് വർധിച്ചത് നാൽപ്പതിനായിരം രൂപയാണ്.

ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,01,600 രൂപയാണ്. ഒരു ഗ്രാമിന് 12,700 രൂപയും. അതേസമയം, 18 കാരറ്റ് സ്വർണം പവന് 83,128 രൂപയാണ്. ഒരു ഗ്രാമിന് 10,391 രൂപയാണ് ഇന്ന് വില. ഇന്നലെ വരെ പവന് ഒരു ലക്ഷം ആവാൻ വെറും 160 രൂപയുടെ കുറവ് മാത്രമാണുണ്ടായത്. ഡിസംബർ 15 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉർന്ന സ്വർണവില. 99,280 രൂപയായിരുന്നു അന്നത്തെ വില.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷൻ ആണ് കേരളത്തിലെ സ്വര്‍ണവില അതാത് ദിവസത്തേത്ത് നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് വില നിശ്ചയിക്കപ്പെടുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

 

സ്വര്‍ണം വാങ്ങാന്‍ ഉദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ വിലയെ അടിസ്ഥാനമാക്കിയാകും നിങ്ങളില്‍ നിന്ന് വില ഈടാക്കുക. ഇനി ബുക്ക് ചെയ്‌ത ദിവസത്തേക്കാള്‍ വില കുറയുകയാണെങ്കില്‍ ബുക്കിങ്‌ ചെയ്‌തവര്‍ക്ക് അന്നത്തെ വിലയിലും സ്വര്‍ണം വാങ്ങാം. എന്നാൽ ഇന്നത്തെ വില പരിഗണിച്ചാൽ പണിക്കൂലിയും ജിഎസ്‌ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങൽച്ചെലവ് പലർക്കും താങ്ങാനാവില്ല എന്നതാണ് വാസ്‌തവം.

അന്താരാഷ്ട്ര സ്വർണവില 4500 ഡോളറിലേക്ക്

കേരളത്തിൽ ഇന്ന് 2000 ടണ്ണിലധികം സ്വർണമാണ് ജനങ്ങളുടെ കൈവശമുള്ളത്. കേരളത്തിൽ ഒരു വർഷം നടക്കുന്ന വിറ്റു വരവ് 125-150 ടണ്ണിൽ അധികം വരും. 2020ൽ 40,000 രൂപ വില ഉണ്ടായിരുന്ന സ്വർണം അഞ്ച് വർഷത്തിനുശേഷം 60,000ത്തിനു മുകളിൽ രൂപയാണ് വർധിച്ചത്. 2020ൽ ആകട്ടെ 2000 ഡോളർ ആയിരുന്നു അന്താരാഷ്ട്ര സ്വർണവില.

അഞ്ചുവർഷത്തിനുള്ളിൽ 2500 ഡോളർ ആണ് അന്താരാഷ്ട്ര വില വർധിച്ചത്. 2020ൽ രൂപയുടെ വിനിമയ നിരക്ക് 71ൽ നിന്നും 91ലേക്ക് എത്തിയതും ആഭ്യന്തര സ്വർണവില ഉയരുന്നതിന് കാരണമായി. അന്താരാഷ്ട്ര സ്വർണവില ഇപ്പോൾ എത്തി നിൽക്കുന്നത് 4487 ഡോളറിലാണ്. വൻകിട നിക്ഷേപകർ താൽക്കാലിക ലാഭമെടുപ്പ് നടത്തിയാൽ വിലയിൽ ചെറിയ കുറവ് വന്നേക്കാം. 4500 ഡോളർ കടന്നു മുന്നോട്ട് നീങ്ങിയാൽ വീണ്ടും വലിയതോതിൽ വില വർധിക്കാനാണ് സാധ്യത.

കഴിഞ്ഞ അഞ്ച് ദിവസത്തെ സ്വർണവനില

തീയതി 24 കാരറ്റ് 22 കാരറ്റ്
ഡിസംബർ 23 ₹13,855 (+240) ₹12,700 (+220)
ഡിസംബർ 22 ₹13,615 (+197) ₹12,480 (+180)
ഡിസംബർ 21 ₹13,418 (0) ₹12,300 (0)
ഡിസംബർ 20 ₹13,418 (0) ₹12,300 (0)
ഡിസംബർ 19 ₹13,418 (-66) ₹12,300 (-60)

സ്വർണ വില കൂടുന്നതിൻ്റെ കാരണങ്ങള്‍

  1. യുഎസ് തീരുവ വർധനയ്ക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തില്‍ നിക്ഷേപിക്കുന്നതും വില ഉയരുന്നതിന് അനുസരിച്ചുള്ള ലാഭമെടുപ്പുമൊക്കെ വില കുതിക്കാന്‍ കാരണമാകുന്നുണ്ട്.
  2. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളും ഏറ്റക്കുറച്ചിലുകളുമാണ് ഇന്ത്യയിലെ സ്വർണ വിലയിലും മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നത്. അതേസമയം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകതകൾ, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
  3. നിലവിൽ ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെയും അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here