എരിവൻ പച്ചമുളക് കൊണ്ടൊരു സ്പെഷ്യൽ റെസിപ്പി തയ്യാറാക്കാം. പച്ചമുളക് ഫ്രൈ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
വേണ്ട ചേരുവകൾ…
പച്ചമുളക് 5 എണ്ണം
വെളിച്ചെണ്ണ 3 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മല്ലി പൊടി അര ടീസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
പെരുംജീരകം പൊടി ഒരു നുള്ള്
നാരങ്ങ നീര് അര ടീസ്പൂൺ
ആദ്യം പച്ചമുളക് രണ്ടായി നീളത്തിൽ മുറിച്ച് മാറ്റിവയ്ക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് പച്ചമുളക് ഇടുക. ശേഷം അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല, പെരുംജീരകം പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം നാരങ്ങ നീര് ഇതിന് മുകളിൽ ഒഴിയ്ക്കുക.ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.