തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഓഗസ്റ്റ് 30ന് (ഞായർ) പ്രവർത്തിക്കും. ഇതിന് പകരമായി സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചുവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.