ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെച്ചതായി റിപ്പോർട്ട്. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ രാജി. കാലാവധി പൂർത്തിയാക്കാൻ കഴിയാത്തതിൽ ജാപ്പനീസ് ജനതയോട് മാപ്പ് ചോദിക്കുന്നതായും ആബെ പറഞ്ഞു.
വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയെന്ന നിലയിൽ ജോലി തുടരാൻ സാധിക്കില്ലെന്നാണ് കരുതുന്നത്. കോവിഡ് ദുരിതങ്ങൾക്കിടയിൽ രാജിവയ്ക്കേണ്ടി വന്നതിൽ ജപ്പാനിലെ ജനങ്ങളോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായിട്ടുണ്ട് – ആബെ പറഞ്ഞു.