കരമടയ്ക്കാനായിരുന്നോ ഈ സമരകോലാഹലമെല്ലാം : ഷോണ്‍ ജോര്‍ജ്

0
76
ചില വ്യക്തികളെ വിലക്കെടുക്കാൻ കഴിയുമായിരിക്കും പക്ഷെ …..
റവന്യൂ അവകാശങ്ങൾ തിരികെ ലഭിക്കും വരെ മുനമ്പം ജനതയുടെ പോരാട്ടങ്ങൾക്ക് ബി ജെ പി ഒപ്പം ഉണ്ടാവും
*കരമടയ്ക്കാനായിരുന്നോ ഈ സമരകോലാഹലമെല്ലാം?*
1. സമ്പൂർണ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കപ്പെടുന്നതു വരെ സമരം തുടരും എന്ന് കഴിഞ്ഞയാഴ്ച വരെ പറഞ്ഞിരുന്ന ഭൂസംരക്ഷണ സമിതി, കരം അടയ്ക്കാൻ ഇടക്കാല ഉത്തരവ് വന്നതോടെ സമരം നിറുത്തുന്നതിലെ യുക്തി എന്താണ്?
2. എന്തുകൊണ്ട് ഡിസംബർ 17ന് ഹൈക്കോടതിയിൽ നടക്കുന്ന വിശദമായ വാദവും അതിനെത്തുടർന്നുള്ള വിധിയും വരെ സമരം തുടരാൻ ഭൂസംരക്ഷണ സമിതി തയ്യാറാകുന്നില്ല?
3. കരം അടയ്ക്കലാണ് ‘സമ്പൂർണ റവന്യൂ അവകാശം’ എന്നാണോ സമിതിയുടെ വിചാരം?
4. കൊച്ചി തഹസിൽദാർ ശ്രീ. വി.വി. ജയേഷ് 28.10.2025ൽ സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിൽ, റവന്യൂ വകുപ്പ് കരം സ്വീകരിക്കുന്നതും റവന്യൂ സർട്ടിഫിക്കറ്റുകൾ നല്കുന്നതും നീതിയുക്തമായിരിക്കും എന്ന് കൃത്യമായി എഴുതിയിട്ടുണ്ടെങ്കിലും, 36063/2022 എന്ന കേസ്സിൽ 29.10.2025ന് സർക്കാർ ഫയൽ ചെയ്ത അപേക്ഷയിൽ നികുതിയടക്കാനുള്ള അവകാശം മാത്രം നൽകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്! ഇതു ചോദ്യം ചെയ്യാൻ ഭൂസംരക്ഷണ സമിതി തയ്യാറാകാത്തത് എന്തുകൊണ്ട്?
5. കരം അടയ്ക്കാം എന്ന ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പോക്കുവരവ് നടത്താൻ കഴിയുന്നത് എങ്ങനെ?
6. പോക്കുവരവ് നടത്തുന്നതെല്ലാം ഓൺലൈനായിക്കഴിഞ്ഞ ഇക്കാലത്ത് അക്കാര്യത്തിനായി ഡെസ്ക് ഇടേണ്ട കാര്യമെന്ത്?
7. മുനമ്പംകാരുടേത് പോക്കുവരവ് നടത്തിയ ഭൂമിയല്ല എന്ന പച്ചക്കള്ളം പ്രചരിപ്പിക്കാൻ ആർക്കാണ് ഇത്ര താല്പര്യം?
8. അതോ, നിയമാനുസൃതമല്ലാത്തതും പോക്കുവരവ് നടത്തിയിട്ടില്ലാത്തതുമായ ഭൂമി വെളുപ്പിച്ചെടുക്കാൻ ഭൂസംരക്ഷണ സമിതിയിൽ ആരെങ്കിലും ശ്രമിക്കുകയാണോ?
9. ഒപ്പം, ആരെങ്കിലും മറ്റെന്തെങ്കിലും ഡീൽ ഉറപ്പിച്ചോ?
ഇത്ര എളുപ്പത്തിൽ ഹൈജാക്കു ചെയ്യപ്പെടാവുന്ന ഒരു സമരമായിരുന്നോ മുനമ്പംകാരുടേത്!!!
ചില വ്യക്തികളെ വിലക്കെടുക്കാൻ കഴിയുമായിരിക്കും പക്ഷെ …..
റവന്യൂ അവകാശങ്ങൾ തിരികെ ലഭിക്കും വരെ മുനമ്പം ജനതയുടെ പോരാട്ടങ്ങൾക്ക് ബി ജെ പി ഒപ്പം ഉണ്ടാവും

LEAVE A REPLY

Please enter your comment!
Please enter your name here