ഡിറ്റ് വാ ചുഴലിക്കാറ്റ് ദുരന്തം വിതച്ച ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ സഹായം. അവശ്യ സാധനങ്ങള്‍ വഹിച്ചുള്ള വിമാനം ബന്ദാരനായകെയിലെത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളില്‍ 100 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവർക്കായുള്ള അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ വിമാനം ശ്രീലങ്കയിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ സി 130 വിമാനം ഇന്ന് (നവംബര്‍ 29) പുലർച്ചെ 1.30 ഓടെയാണ് എത്തിയത്. അവശ്യ ഭക്ഷ്യവസ്‌തുക്കളും സാനിറ്ററി സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വിമാനം കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാന്‍ഡ് ചെയ്‌തത്. ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരും ശ്രീലങ്കൻ വ്യോമസേന ഉദ്യോഗസ്ഥരും അവരെ സ്വീകരിച്ചു.
ശ്രീലങ്കയുടെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനായി ഇന്ത്യ വെള്ളിയാഴ്‌ച ‘ഓപ്പറേഷൻ സാഗർ ബന്ധു’ ആരംഭിച്ചു. ഇന്ത്യൻ നാവികസേനയുടെ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഫ്രണ്ട്‌ലൈൻ കപ്പലായ ഐഎൻഎസ് ഉദൈഗിരിയും ഓപ്പറേഷൻ്റെ ഭാഗമായി. ദ്വീപ് രാഷ്ട്രത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചതിന് ശേഷം ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ഭാഗം കൈമാറിയതായി ഉദ്യേഗസ്ഥര്‍ അറിയിച്ചു.
കെലാനി, അത്തണഗലു നദികളിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് വെള്ളിയാഴ്‌ച രാത്രി മുതൽ പശ്ചിമ പ്രവിശ്യയിൽ ദുരന്ത സാഹചര്യമുണ്ടായത്. ശ്രീലങ്കയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ദുരന്തത്തിന് കാരണമായത്. ഇത് അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്‌ടങ്ങൾ വരുത്തിവച്ചു.