തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വന്‍ കുതിപ്പ്. ഇന്നലെ നേരിയ ആശ്വാസമുണ്ടായിരുന്ന സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 93,160 രൂപയായി. ഒരു ഗ്രാമിനാകട്ടെ 11,645 രൂപയും.
വില ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഏകദേശം ഒരു ലക്ഷം രൂപ നല്‍കേണ്ട സ്ഥിതിയാണ്. ആഭരണങ്ങളുടെ പണിക്കൂലി, ഹോള്‍ മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂട്ടിയാല്‍ ഏകദേശം ഒരു ലക്ഷം രൂപയ്‌ക്ക് അടുത്ത് വില വരും. ആഭരണങ്ങളുടെ പണിക്കൂലി അനുസരിച്ച് ഇത് കൂടാനും കുറയാനും സാധ്യതയുണ്ട്.
സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ ഒരോ ദിവസവും നിരക്കിലേക്ക് ഉറ്റുനോക്കുകയാണ് സാധാരണക്കാരും വിവാഹം നിശ്ചയിച്ച് കാത്തിരിക്കുന്നവരും. വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുന്ന സാഹചര്യത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങാണ് ഏറ്റവും മികച്ചൊരു മാര്‍ഗം. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി അഡ്വാന്‍സ് ബുക്കിങ് എടുക്കുക. സ്വര്‍ണം വാങ്ങാന്‍ ഉദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ വിലയെ അടിസ്ഥാനമാക്കിയാകും നിങ്ങളില്‍ നിന്ന് വില ഈടാക്കുക. ഇനി ബുക്ക് ചെയ്‌ത ദിവസത്തേക്കാള്‍ വില കുറയുകയാണെങ്കില്‍ ബുക്കിങ് ചെയ്‌തവര്‍ക്ക് അന്നത്തെ വിലയിലും സ്വര്‍ണം വാങ്ങാം.
നവംബര്‍ മാസത്തിലെ സ്വര്‍ണ നിരക്ക് ഒറ്റനോട്ടത്തില്‍:
| തീയതി | നിരക്ക്/പവന്‍ |
| നവംബർ 01 | 90,200 |
| നവംബർ 02 | 90,200 |
| നവംബർ 03 | 90,320 |
| നവംബർ 04 | 89800 |
| നവംബർ 05 | 89,080 |
| നവംബർ 06 | 89400 (രാവിലെ) |
| നവംബർ 06 | 89880 (വൈകുന്നേരം) |
| നവംബർ 07 | 89,480 |
| നവംബർ 08 | 89,480 |
| നവംബർ 09 | 89,480 |
| നവംബർ 10 | 90,800 |
| നവംബർ 11 | 92,600 (രാവിലെ) |
| നവംബർ 11 | 92280 (വൈകുന്നേരം) |
| നവംബർ 12 | 92040 |
| നവംബർ 13 | 94,320 |
| നവംബർ 14 | 93,760 (രാവിലെ) |
| നവംബർ 14 | 93,160 (വൈകുന്നരം) |
| നവംബർ 15 | 91,720 |
| നവംബർ 16 | 91,720 |
| നവംബർ 17 | 91, 960 |
| നവംബർ 18 | 90, 680 |
| നവംബർ 19 | 91, 560 |
| നവംബർ 20 | 91,440 (രാവിലെ) |
| നവംബർ 20 | 91,120 (വൈകുന്നരം) |
| നവംബർ 21 | 91,280 (രാവിലെ) |
| നവംബർ 22 | 92, 280 |
| നവംബർ 23 | 92, 280 |
| നവംബർ 24 | 92, 760 |
ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യ: ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും രാജ്യത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കും. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാലത് ഇന്ത്യയിലെ വിലക്കുറവിന് കാരണമാകണമെന്നുമില്ല. ഇന്ത്യയിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത് രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്.
സ്വര്‍ണ വിലയെ സ്വാധീനിക്കുന്നതെന്ത്: രാജ്യത്തെ സ്വര്‍ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് കാരണങ്ങള്‍ അനവധിയാണ്. ആഗോള സ്വര്‍ണ വിപണിയില്‍ ഭൗമ രാഷ്‌ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായാണ് തുടരുന്നത്. ഇത് ഇന്ത്യയിലെ സ്വര്‍ണ വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഡോളറിന്‍റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും സ്വര്‍ണ നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന കാരണമാണെന്നാണ് വിദഗ്‌ധര്‍ പറയുന്നു.
യുഎസ് പലിശ നിരക്കുകള്‍, പണപ്പെരുപ്പം, രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ എന്നിവ സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. രാജ്യന്തര നയങ്ങള്‍, വൻകിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ എന്നിവയും സ്വർണ വിലയില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ, രൂപയുടെ മൂല്യത്തിലെ അസ്ഥിരത എന്നിവയും സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുണ്ട്.
വിവാഹങ്ങൾ, ഇന്ത്യൻ ആഘോഷങ്ങളായ ദസറ, ദീപാവലി എന്നീ സന്ദർഭങ്ങളിലും സ്വർണത്തിന് ആവശ്യക്കാരേറെയാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വർണത്തിന് വില കുതിച്ചുയരുന്നതും സ്വാഭാവികമാണ്. സ്വർണത്തെ നിക്ഷേപമായി കാണുന്നവർക്കും സ്വർണ വില ഉയരുന്നത് വലിയ നേട്ടമാണ്. ഈ സമയം അവർക്ക് ഉയർന്ന വിലയിൽ സ്വർണം വിൽക്കാൻ സാധിക്കും. ഇതെല്ലാം സ്വർണാഭരണങ്ങളുടെ നിരക്കും ആവശ്യകതയും വർധിപ്പിക്കുന്നുവെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു





