ഓരോ സമയത്തും ഓരോരോ പുതിയ ട്രെൻഡുകൾ അവതരിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇപ്പോൾ ചൈനയിൽ ട്രെൻഡായി കൊണ്ടിരിക്കുന്ന പുതിയ പ്രവണത, സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം ലഭിക്കാനായി സ്ത്രീകൾ പുരുഷന്മാരെ അഞ്ച് മിനിറ്റ് നേരത്തേക്ക് പണം നൽകി ആലിംഗനം ചെയ്യും. “മാൻ മം” (Man Mum) എന്നത് ചൈനയിൽ അടുത്തിടെ പ്രചാരം നേടിയ ഒരു പുതിയ പ്രവണതയാണ്. മാനസിക സമ്മർദ്ദവും ഏകാന്തതയും അനുഭവിക്കുന്ന യുവതികൾ, ആശ്വാസം കണ്ടെത്താനായി പുരുഷന്മാരിൽ നിന്ന് പണം നൽകി ആലിംഗനം (hugs) സ്വീകരിക്കുന്നു.
ഇത്തരത്തിൽ ആലിംഗനം ചെയ്യാനായി സ്ത്രീകൾ ആശ്രയിക്കുന്ന പുരുഷന്മാർ ‘മാൻ മംസ്’ എന്നാണ് അറിയപ്പെടുന്നത്. ചാറ്റ് ആപ്പുകൾ വഴിയാണ് പണം നൽകുന്നതും, ആലിംഗനത്തിനുള്ള സൗകര്യം ഒരുക്കുന്നതും. പണം നൽകി തീയതിയും സമയവും മറ്റും തീരുമാനിച്ച ശേഷം മാളുകൾ, സബ്‌വേ സ്റ്റേഷനുകൾ പോലുള്ള പൊതുസ്ഥലത്തുവെച്ച് ഇവർ കണ്ടുമുട്ടുകയും, യുവതികൾ “മാൻമംസി” ൽനിന്നും ആലിംഗനങ്ങൾ വാങ്ങുകയും ചെയ്യുന്നു.
ഈ രീതി, അമിത സമ്മർദ്ദം അനുഭവിക്കുന്നവർക്ക് വൈകാരികമായ ആശ്വാസം നൽകുന്നുവെന്നാണ് പറയപ്പെടുന്നത്. സ്ത്രീകൾ മാൻ മംമ്‌സിനെ തിരഞ്ഞെടുക്കുന്നത് അവരുടെ പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയാണ്. സ്വകാര്യമായി ചാറ്റ് ചെയ്തതിന് ശേഷം മാത്രമാണ് ഇവർ പരസ്പരം കണ്ടുമുട്ടുന്നത്. ആദ്യകാലങ്ങളിൽ പേശീബലമുള്ള, ശക്തനായ, ജിമ്മിൽപോകുന്ന പുരുഷന്മാരെ വിശേഷിപ്പിക്കാനാണ് മാൻ മംസ് എന്ന പദം ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ശക്തനും സൗമ്യതയും ക്ഷമയുമുള്ള പുരുഷന്മാരെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
നഗരങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് പ്രധാനമായും മാൻ മംമ്സിനെ സോഷ്യൽമീഡിയയിൽ തിരയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.. ഇത്തരത്തിൽ പണം നൽകി കൊണ്ട് ആലിംഗനം ചെയ്യുന്നതിലൂടെ മനുഷ്യബന്ധങ്ങൾക്കിടയിൽ ഉള്ള അതിർത്തി പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, ‘ഹഗ് തെറാപ്പി’, സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടാകാൻ കാരണമാകുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.
ഈ സേവനത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ:
- എന്തുകൊണ്ട്?അക്കാദമിക്, ജോലിസ്ഥലങ്ങളിലെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിൽ, സ്ത്രീകൾക്ക് വൈകാരികമായ പിന്തുണയും സുരക്ഷിതത്വബോധവും നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പലരും ഇതിനെ ഒരുതരം ‘ഹഗ് തെറാപ്പി’ (hug therapy) എന്നാണ് വിശേഷിപ്പിക്കുന്നത്.
- ആരാണ് “മാൻ മംസ്“?യഥാർത്ഥത്തിൽ പേശീബലമുള്ള പുരുഷന്മാരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചിരുന്നതെങ്കിലും, ഇപ്പോൾ ശാന്തതയും, ക്ഷമയും, ഊഷ്മളമായ പെരുമാറ്റവുമുള്ള പുരുഷന്മാരെയാണ് ഈ സേവനത്തിനായി തിരഞ്ഞെടുക്കുന്നത്.
- സേവനം എങ്ങനെ?
- ഇതൊരു റൊമാന്റിക് (romantic) അല്ലെങ്കിൽ ലൈംഗിക (sexual) സേവനമല്ല, മറിച്ച് തികച്ചും പ്ലാറ്റോണിക് (platonic) ആയ ഒന്നാണ്.
- ചാറ്റ് ആപ്പുകൾ വഴിയാണ് സാധാരണയായി ബുക്കിംഗും ക്രമീകരണങ്ങളും നടത്തുന്നത്.
- മാളുകൾ, സബ്‌വേ സ്റ്റേഷനുകൾ, പാർക്കുകൾ പോലുള്ള പൊതുസ്ഥലങ്ങളിലാണ് ആലിംഗനം നടക്കുന്നത്, ഇത് സുരക്ഷ ഉറപ്പാക്കുന്നു.
- ചെലവ്:അഞ്ച് മിനിറ്റ് നേരത്തെ ആലിംഗനത്തിനായി ഏകദേശം 20 മുതൽ 50 യുവാൻ വരെയാണ് (ഏകദേശം 250 മുതൽ 600 ഇന്ത്യൻ രൂപ വരെ) ഈടാക്കുന്നത്.
ചൈനയിലെ യുവജനങ്ങളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ഏകാന്തതയും മാനസിക പിരിമുറുക്കവുമാണ് ഇത്തരം അസാധാരണമായ പ്രവണതകൾക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.






