സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു, പവന് 440 രൂപ ഉയര്‍ന്നു

0
86

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് (ജനുവരി 06) പവന് 440 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,01,800 രൂപയിലെത്തി. ഒരു ഗ്രാമിന് 55 രൂപയാണ് വര്‍ധനവുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,725 രൂപയായി.

ഇന്നലെ (ജനുവരി 06) രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 1160 രൂപയാണ് പവന് വര്‍ധിച്ചത്. എന്നാല്‍ വൈകുന്നേരത്തോട് കൂടി 320 രൂപ കൂടി ഉയര്‍ന്ന് പവന് 101360 രൂപയായി.

സ്വര്‍ണ വില ഉയര്‍ന്നതോടെ 18,14,9 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും വര്‍ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 10,460 രൂപയും ഒരു പവന് 83,680 രൂപയുമായി വര്‍ധിച്ചു.

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8150 രൂപയും പവന് 65,200 രൂപയുമാണ് വില. അതേസമയം 9കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 42,040 രൂപയായും ഗ്രാമിന് 5,255 രൂപയായും വര്‍ധിച്ചു.

ഏതാനും ദിവസം മുമ്പാണ് സ്വര്‍ണ വില 1,03000ന് മുകളിലെത്തിയത്. ഇതിന് പിന്നാലെ വീണ്ടും ഇടിഞ്ഞ നിരക്ക് കഴിഞ്ഞ രണ്ട് ദിവസമായി വീണ്ടും കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 2200 രൂപയാണ് പവന് വര്‍ധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here