അതേസമയം, തെക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കാസർകോട്: ശബരിമലയിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇന്ന് ആകാശം പൊതുവെ മേഘാവൃതമായിരിക്കും. കനത്ത മഴയ്ക്കോ ഇടിമിന്നലോടു കൂടിയ മഴയ്ക്കോ ആണ് സാധ്യതയാണ് പ്രവചിക്കുന്നത്. 7 സെന്‍റിമീറ്റർ മുതൽ 11 സെന്‍റിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്.
നാളെ (18.11.2025)യും സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഏഴു സെന്‍റിമീറ്റർ മുതൽ 11 സെന്‍റി മീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. കനത്ത മഴയ്ക്കോ ഇടിമിന്നലോടു കൂടിയ മഴയ്ക്കോ ആണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സാധ്യത പ്രവചിക്കുന്നത്.
അതേസമയം, തെക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ (18.11.2025) മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും 19 നു ഇടുക്കി, കോട്ടയം ജില്ലകളിലും 20 നു കാസർകോട്, കണ്ണൂർ,കോട്ടയം, പത്തനം തിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
മഴയ്ക്ക് കാരണം ന്യൂന മർദം
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിലും മഴ ശക്തമാകുന്നത്.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപത്തായാണ് ശനിയാഴ്ച ന്യൂനമർദം രൂപപ്പെട്ടത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
17/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
18/11/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം
19/11/2025 : കോട്ടയം, ഇടുക്കി
20/11/2025 : പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർകോട്.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
- നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
- ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
- ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.
- കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ








