ചെന്നൈ: സുപ്രീംകോടതി മുന്‍ ജസ്റ്റീസും നിയമ കമ്മീഷന് ചെയര്‍മാനുമായ എ.ആര്. ലക്ഷ്മണന് (78) ഹൃദയാഘാതം മൂലം അന്തരിച്ചു.
മദ്രാസ് ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ടിച്ച ലക്ഷമണൻ 2000ത്തിൽ രാജസ്ഥാൻ ഹൈക്കോടതിയിലും 2001ൽ ആന്ധ്ര ഹൈക്കോടതിയിലും ചീഫ് ജസ്റ്റീസ് ആയിരുന്നു. പിന്നീട് 2004ലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. 2007ൽ വിരമിച്ചു.
രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി ആച്ചി മരിച്ചത്. മൃതദേഹം സ്വദേശമായ ദേവകോട്ടയിൽ സംസ്കരിച്ചു.