‘എന്തൊക്കെ പറഞ്ഞാലും,വഴിയില്‍ കുഴിയുണ്ട്,മടിയില്‍ കനവുമുണ്ട്’;പോസ്റ്റര്‍ വിവാദത്തില്‍ തിരുവഞ്ചൂര്‍

0
56

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. പോസ്റ്ററിൽ കൊടുത്ത പരസ്യ വാചകമാണ് ചിലരെ പ്രകോപിപ്പിച്ചത്.’തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണെ’ എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തിൽ നൽകിയിരിക്കുന്നത്.

സർക്കാരിനെ കളിയാക്കാൻ വേണ്ടിയാണ് ഇത്തരം ഒരു വാചകം നൽകിയതെന്നാണ് ചിലർ പറഞ്ഞത്. പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ ഈ പരസ്യ വാചകം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. സിനിമ ബഹിഷ്‌ക്കരിക്കണമെന്നുവരെ പറഞ്ഞു. ഇതോടെ സിനിമയെ പിന്തുണച്ച് നിരവധിപേർ രംഗത്തുവന്നു. വിടി ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു. ഇപ്പോൾ സിനിമയുടെ പരസ്യ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തുവന്നിരിക്കുകയാണ്. ”ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം” എന്ന തലക്കെട്ടോടെ ഒരു കുറിപ്പാണ് അദ്ദേഹം ഫേസ്ബക്കിൽ പങ്കുവെച്ചിരിക്കുന്നത്.

‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പോസ്റ്ററിലെ വാചകത്തെച്ചൊല്ലിയാണ് വിവാദമുണ്ടായിരിക്കുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളാണ് സിനിമയ്‌ക്കെതിരെ കൂടുതലായി രംഗത്തുവന്നിരിക്കുന്നത്. വാചകത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമർശനം നേരിടുകയാണ്. ഈ അവസരത്തിൽ പോസ്റ്ററിലെ വാചകം സംസ്ഥാന സർക്കാരിനെ താറടിച്ചുകാണിക്കാനാണെന്നാണ് ആരോപണം.

അതേസമയം, വിവാദത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയിരുന്നു.’ഏതെങ്കിലും രാഷ്ട്രീയ വിഭാഗത്തിനെതിരായ സിനിമയല്ല ഇത്. കോവിഡിന് മുൻപാണ് ഈ സിനിമയുടെ ആശയം ഉണ്ടാകുന്നത്. ഈ സമയത്തു തന്നെ സിനിമ ഇറങ്ങുമെന്ന് ധാരണയില്ല. ഇത്തരം പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്നും കരുതിയിരുന്നില്ല. ഒരു പാർട്ടിയെ ഉന്നംവെച്ചാണ് സിനിമ ഇറക്കിയതെന്നും പരസ്യവാചകം ഇറക്കിയതെന്നും പറയുന്നത് തെറ്റിദ്ധാരണ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here