കോഴിക്കോട്: കോഴിക്കോട് വീണ്ടും കോവിഡ് മരണങ്ങൾ. വടകര സ്വദേശി മോഹനന്(68), ബേപ്പൂർ സ്വദേശി രാജലക്ഷ്മി(61) എന്നിവരാണ് മരിച്ചത്.
മോഹനന് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.എന്നാല്‍ മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.