തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയില്‍ സ്വദേശി വിജയകുമാര്‍ (58) ആണ് മരിച്ചത്. പ്രമേഹമടക്കമുള്ള രോഗം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. കിടപ്പു രോഗിയായിരുന്നു വിജയകുമാര്‍. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.