ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.

0
32

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനാണ് ശ്യാം ഘോഷ്. ജോലിയിൽ ലീവെടുത്ത് ഇരിക്കുകയായിരുന്നു.

രണ്ടു വർഷം മുൻപാണ് ശ്യാം ഘോഷ് സർവീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ പോയതായിരുന്നു ശ്യാം ഘോഷ്. രാവിലെ മുറി തുറക്കുന്നില്ലായിരുന്നു. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ വാതിൽ തള്ളി തുറന്ന് എത്തിയപ്പോഴാണ് ശ്യാം ഘോഷിനെ തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here