കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ടുള്ള കത്തിനെകുറിച്ചുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ശശി തൂര്‍ എം.പി. പാര്‍ട്ടിയുടെ നന്‍മയ്ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും തരൂര്‍ ട്വീറ്റിലൂടെ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിന് മുഴുവന്‍ സമയനേതൃത്വം വേണമെന്ന നിലപാടിലുറച്ച് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്. രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമോ അധ്യക്ഷനാകുന്നതില്‍ ആശങ്കയില്ല. സോണിയ ഗാന്ധിക്ക് കത്തയച്ചത് സമാന്തര പ്രവര്‍ത്തനമല്ലെന്നും പാര്‍ട്ടിയെക്കുറിച്ചറിയാത്തവരാണ് കുറ്റപ്പെടുത്തുതെന്നും ഒരഭിമുഖത്തിൽ ഗുലാം നബി ആസാദ് പറഞ്ഞു.