ഡൽഹി: കേന്ദ്രമന്ത്രി കൃഷന്‍പാല്‍ ഗുർജാറിന് കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയി ലഭിച്ചത്.
അതേസമയം, കോവിഡ് രോഗിയുമായി അടുത്തിടപഴുകിയ സാഹചര്യത്തില്‍ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് കുമാരി ശെല്‍ജയും നിരീക്ഷണത്തില്‍ കഴിയുകയാണ്.