മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ദിവസവും മുട്ട കഴിക്കുന്നത് ഊർജസ്വലത നൽകാനും വിരസത അകറ്റാനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ട ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്. മുട്ട കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് പരിചയപ്പെടാം.
പ്രതിരോധശേഷി വർധിപ്പിക്കുന്നു. മുട്ടയിൽ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.ഊർജ്ജം നൽകുന്നു. ഉയർന്ന നിലവാരമുള്ള പ്രോട്ടീനുകൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്തുന്നു. തലച്ചോറിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ കോളിൻ മുട്ടയിലുണ്ട്. ഇത് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു. ല്യൂട്ടീൻ, സീസാന്തിൻ തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകള്‍ കണ്ണിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് തിമിരം പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.ബയോട്ടിൻ, സൾഫർ, പ്രോട്ടീൻ എന്നിവ മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യം നിലനിർത്തുന്നു.മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ പേശികൾക്ക് ബലം നൽകാൻ സഹായിക്കുന്നു.മുട്ടയിൽ കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.








