പാലക്കാട്ടെ സ്പിരിറ്റ് വേട്ടയിൽ ഒരാള്‍ പിടിയിൽ

0
79

പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേര്‍ത്തത്. പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്.

മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്‍റെ വീട്ടിൽവെച്ചാണ് പൊലീസ് വൻതാതിൽ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ കണ്ണയ്യൻ പൊലീസിന്‍റെ പിടിയിലായിരുന്നു. കണ്ണയ്യനെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here