പരമശിവന്റെ കഴുത്തിൽ കിടക്കുന്ന നാഗരാജാവ് വാസുകിയുടെ ജന്മദിനമാണ് കന്നിമാസത്തിലെ ആയില്യം.ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി. വാസുകി കശ്യപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്. നാഗക്ഷത്രീയ വംശം ഇന്നും അതിന്റെ പരമ്പരകളാൽ അവരുടെ പ്രീതിക്കും കുലഗുരുവായ കശ്യപ ഗുരുവിന്റെ പ്രീതിക്കുമായി കാവുകളിൽ തിരിവച്ച് തൊഴുത് നൂറും പാലും സമർപ്പിച്ചു സർപ്പബലി നൽകുന്നു. തറവാടുകളിലെ സർപ്പക്കാവുകളിലും ക്ഷേത്രങ്ങളിൽ സർപ്പ പ്രതിഷ്ഠയുള്ളയിടത്തും സർപ്പക്ഷേത്രങ്ങളിലുമെല്ലാം ഈ ദിവസം ഉത്സവമായി കൊണ്ടാടുന്നു.
രു മാസത്തിൽ രണ്ട് ആയില്യം വന്നാൽ സാധാരണരീതിയിൽ രണ്ടാമത്തേതാണ് എടുക്കുക പതിവ്. ഈ മാസം രണ്ട് ആയില്യങ്ങൾ വരുന്നതിനാൽ ചില ക്ഷേത്രങ്ങളിൽ ആദ്യത്തേതും മറ്റു ക്ഷേത്രങ്ങളിൽ രണ്ടാമത്തേതുമാണ് എടുക്കുന്നത്. ഇത്തവണ ഒക്ടോബർ 16നാണ് രണ്ടാമത്തെ ആയില്യം വരുന്നത്.കന്നി മാസത്തിലെ ആയില്യത്തിന് പ്രാർഥിച്ചാൽ ഒരു വർഷത്തെ ഫലം കിട്ടുമെന്നാണ് വിശ്വാസം.കന്നി മാസത്തിലെ ആയില്യത്തിന് പ്രാർഥിച്ചാൽ ഒരു വർഷത്തെ ഫലം കിട്ടുമെന്നാണ് വിശ്വാസം.നൂറും പാലും, പാൽ പായസം, കഥളി പഴം, തുടങ്ങിയ വഴി പാടുകളാണ് സാധാരണ ആയിലിയത്തിന് സമർപ്പിക്കുന്നത്.









