സ്വർണവില ഒരു ലക്ഷത്തിലേക്കോ? കുത്തനെ കൂട്ടിയത് 2400 രൂപ

0
32
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

ഇന്ന് സ്വർണം പവന് ഒറ്റയടിക്ക് 2400 രൂപ കൂടി. ഇതോടെ പവന് വില 94,360 രൂപയിലെത്തി. ഗ്രാമിന് 11,795 രൂപയിലാണ് വിൽപന തുടരുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താൻ വൈകില്ലെന്നാണ് വിലയിരുത്തൽ.

ഇന്നലെ പവന് 240 രൂപ കൂടി വില 91,960 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 11,495 രൂപയായിരുന്നു വില. റെക്കോർഡ് ഉയരത്തിലുള്ള സ്വർണവില വീണ്ടും കൂടുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here