ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന് കനത്ത തിരിച്ചടി. ഫറോ ഐലന്‍ഡ്‌സിനോട് 2-1 ന് തോറ്റതോടെ ചെക്ക് ടീമിന്‍റെ ലോകകപ്പ് മോഹങ്ങൾ ഇനി കടുക്കും. ലോകറാങ്കിങ്ങില്‍ 136-ാം സ്ഥാനത്തുള്ള ഫറോ ഐലന്‍ഡ്‌സ് ഗ്രൂപ്പില്‍ ചെക്കിയയേക്കാൾ ഒരു പോയിന്‍റില്‍ മാത്രമാണ് പിന്നില്‍ നില്‍ക്കുന്നത്. മത്സരത്തിന്‍റെ 67-ാം മിനിറ്റില്‍ ഫറോകള്‍ക്കായി ഹാനസ് സോറൻസെന്നാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ 11 മിനിറ്റിനുശേഷം ആദം കരാബെക് ചെക്കിനായി സമനില സ്വന്തമാക്കി. പിന്നാലെ മാർട്ടിൻ അഗ്നാർസൺ ചെക്ക് റിപ്പബ്ലിക്കിന്‍റെ മോശം പ്രതിരോധം മുതലെടുത്ത് 81-ാം മിനിറ്റിൽ വിജയഗോൾ നേടുകയായിരുന്നു.
അടുത്തിടെ നടന്ന മത്സത്തില്‍ ഫറോ മോണ്ടിനെഗ്രോയെ 4-0 ന് തോല്‍പ്പിച്ചിരുന്നു. 55,000-ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് ഫറോ ഐലന്‍ഡ്‌സ് . നവംബർ 14 ന് ഗ്രൂപ്പ് ലീഡർമാരായ ക്രൊയേഷ്യയെ വീഴ്‌ത്തി തങ്ങളുടെ കന്നി ലോകകപ്പ് ഫൈനലിലെത്തുക എന്ന സ്വപ്‌നം നിലനിർത്താനാണ് ഫറോയുടെ ശ്രമം. ഗ്രൂപ്പ് വിജയികൾ 2026 ലോകകപ്പിന് യോഗ്യത നേടുമ്പോൾ, രണ്ടാം സ്ഥാനക്കാർ പ്ലേഓഫിലേക്ക് മുന്നേറും.
മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ജിബ്രാൾട്ടറിനെ 3-0 ന് പരാജയപ്പെടുത്തി ഗ്രൂപ്പ് എല്ലില്‍ ഒന്നാം സ്ഥാനമതെത്തി. 30-ാം മിനിറ്റിൽ ടോണി ഫ്രൂക്കാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ലോവ്രോ മജറിലൂടെ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും, ലൂക്ക സുസിച്ച്, മാർട്ടിൻ എർലിക് എന്നിവരുടെ അവസാന ഗോളുകളിലൂടെ ക്രൊയേഷ്യ വിജയം ഉറപ്പിച്ചു. വിജയത്തോടെ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ക്രൊയേഷ്യ ചെക്കിയയെക്കാൾ മൂന്ന് പോയിന്‍റ് മുന്നിലാണ്. ഫറോ ഐലന്‍ഡ്‌സിന്‍റെ സമീപകാല ഫോം ശ്രദ്ധേയമാണ്, അവസാന മൂന്ന് മത്സരങ്ങളിലും തുടർച്ചയായി വിജയിച്ചു. ഗ്രൂപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നാല് വിജയങ്ങളാണ് അവർ ഇതുവരെ നേടിയത്.