നവരാത്രിയിലെ അഞ്ചാം ദിവസമായ പഞ്ചമിയില്‍ പൂജിക്കപ്പെടുന്ന ദേവീഭാവമാണ് ‘സ്‌കന്ദമാതാ’. സുബ്രഹ്‌മണ്യസ്വാമിയെ മടിയില്‍വെച്ചുകൊണ്ടുള്ള മാതൃപ്രേമ സൗന്ദര്യമാണ് ഈ ദിനത്തിന്റെ പ്രത്യേകത. മുരുകന്‍ അഥവാ സ്‌കന്ദന്‍ ഉപാസനചെയ്തിരുന്നത് ശിവപാര്‍വതീയുഗ്മത്തെ ആയിരുന്നതുകൊണ്ട് ദേവിയെ ‘സ്‌കന്ദമാതാ’ എന്ന് വിളിക്കുന്നു.
സുബ്രഹ്‌മണ്യ സമ്പ്രദായത്തില്‍ ഉപാസിച്ചു വന്നിരുന്ന ദേവിയുടെ രൂപമാണ് ‘സ്‌കന്ദമാതാ’ എന്നറിയപ്പെടുന്നത്. ഈ ഭാവത്തെ ആരാധിക്കുന്നത് ക്ഷേമ- ഐശ്വരങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു. ഈ ഭാവത്തിലുള്ള പൂജ ദാമ്പത്യപരമായ അഭീഷ്ടസിദ്ധികള്‍ക്ക്, വിശേഷിച്ചും ദീര്‍ഘദാമ്പത്യത്തിന്, വളരെ വിശേഷമാണെന്ന് പഴമക്കാര്‍ വിശ്വസിച്ചു പോരുന്നു. സന്താനലബ്ദിക്കായി ദമ്പതികള്‍ ദേവിയെ ആരാധിച്ചു പോരുന്നു.








