എഐ അധിഷ്‌ഠിത സെർച്ച് എഞ്ചിനായ പെർപ്ലെക്‌സിറ്റി എഐ തങ്ങളുടെ എഐ അധിഷ്‌ഠിത വെബ് ബ്രൗസറായ കോമറ്റ് പുറത്തിറക്കി. പുതിയ വെബ് ബ്രൗസർ ലോകമെമ്പാടും സൗജന്യമായി ലഭ്യമാകുമെന്ന് പെർപ്ലെക്‌സിറ്റി എഐ അറിയിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിൽ ദശലക്ഷക്കണക്കിന് അഭ്യർത്ഥനകൾ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കോമറ്റ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലേക്ക് ആക്‌സസ് ലഭിക്കുന്നതിനായി സൈൻ അപ്പ് ചെയ്യാൻ അനുവദിക്കുന്ന ഒരു “വെയിറ്റ്‌ലിസ്റ്റ്” പെർപ്ലെക്‌സിറ്റി എഐ നേരത്തെ സൃഷ്‌ട്ടിച്ചിരുന്നു. ഇന്‍റർനെറ്റിൽ തിരയാനും, ടാബുകൾ ഓർഗനൈസ് ചെയ്യാനും, ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്യാനും, ഷോപ്പിങ് നടത്താനും മറ്റും ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ഒരു പേഴ്‌സണൽ അസിസ്റ്റന്‍റായി ആണ് കോമറ്റ് ബ്രൗസർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
2025 ജൂലൈയിൽ ആണ് കോമറ്റ് ആരംഭിച്ചത്. എന്നാൽ അന്ന് പെർപ്ലെക്‌സിറ്റി മാക്‌സ് സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ഇത് ലഭ്യമായിരുന്നത്. പ്രതിമാസം $200 (17,749 രൂപ) ആണ് നൽകേണ്ടത്. ഇനി കോമറ്റ് ബ്രൗസർ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് പരിശോധിക്കാം.
കോമറ്റ് ബ്രൗസർ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പെർപ്ലെക്‌സിറ്റി എഐ വഴി കോമറ്റ് ബ്രൗസർ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ചുവടെ നൽകുന്നു.
രീതി 1
perplexity.ai/comet സന്ദർശിച്ച് ഉപയോക്താക്കൾക്ക് കോമറ്റ് ബ്രൗസർ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
രീതി 2
സ്റ്റെപ്പ് 1: നിങ്ങളുടെ വെബ് ബ്രൗസർ തുറക്കുക (ഉദാ: ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്‌ജ്).
സ്റ്റെപ്പ് 2: സെർച്ച് ബാറിൽ Preplexity എന്ന് ടൈപ്പ് ചെയ്യുക.
സ്റ്റെപ്പ് 3: ആദ്യ സെർച്ച് റിസൾട്ടിൽ ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 4: സൈറ്റ് തുറന്നുകഴിഞ്ഞാൽ, പോപ്പ്-അപ്പ് വിൻഡോയായോ വെബ്‌പേജിന്റെ വലതുവശത്തോ കോമറ്റ് ബ്രൗസർ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ നിങ്ങൾ കാണും.
സ്റ്റെപ്പ് 5: ഡൗൺലോഡ് കോമറ്റ് ഓപ്‌ഷൻ ക്ലിക്കുചെയ്യുക.
കോമറ്റ് ബ്രൗസർ: ബാക്ക്‌ഗ്രൗണ്ട് അസിസ്റ്റന്‍റ്, മൊബൈൽ ആപ്പ്
കോമറ്റ് ബ്രൗസർ ലോകമെമ്പാടും സൗജന്യമായി ലഭ്യമാകുന്നതിനൊപ്പം, പെർപ്ലെക്‌സിറ്റി മാക്‌സ് സബ്‌സ്‌ക്രൈബർമാർക്ക് ബാക്ക്‌ഗ്രൗണ്ട് അസിസ്റ്റന്‍റ് എന്ന പുതിയ ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബ്രൗസിങ് നിരീക്ഷിക്കുന്നതിനും, ബ്രൗസറിനുള്ളിൽ പ്രവർത്തിക്കുന്നതിനും, ഉപയോക്താവിന് ഉപയോഗപ്രദമായ കണ്ടന്‍റുകൾ, സമ്മറികൾ, നിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനുമായാണ് ബാക്ക്‌ഗ്രൗണ്ട് അസിസ്റ്റന്‍റ് ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത് ഉപയോക്താക്കളെ കൂടുതൽ പ്രധാനപ്പെട്ട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രാപ്‌തമാക്കുന്നു. കോമറ്റ് ബ്രൗസറിന്‍റെ മൊബൈൽ പതിപ്പിനായും കമ്പനി പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ ആപ്പ് ലോഞ്ച് ചെയ്‌താൽ, ഇത് ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്‌ജ്, ഓപ്പറ, ഡയ ബ്രൗസർ എന്നിവയുമായി മത്സരിക്കും.
കോമറ്റ് പ്ലസിനായുള്ള ലോഞ്ച് പാർട്‌ണർമാർ
പ്രമുഖ പ്രസാധകരിൽ നിന്നുള്ള പ്രീമിയം വാർത്താ കണ്ടന്‍റുകളിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് കോമറ്റ് പ്ലസ്. പ്രസാധകർക്ക് പണം നൽകിക്കൊണ്ട് ഓൺലൈൻ ജേണലിസത്തിന് ഒരു പുതിയ സാമ്പത്തിക മാതൃക സ്ഥാപിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
കോമറ്റ് പ്ലസുമായി ബന്ധപ്പെട്ട ലോഞ്ച് പാർട്‌ണറുകൾ ഇവരെല്ലാമാണ്.
- സിഎൻഎൻ
- കോണ്ടെ നാസ്റ്റ്
- ഫോർച്യൂൺ
- ലെ ഫിഗാരോ
- ലെ മോണ്ടെ
- ദി ലോസ് ഏഞ്ചൽസ് ടൈംസ്
- ദി വാഷിങ്‌ടൺ പോസ്റ്റ്








