ലക്ഷദ്വീപിൽ നാവികസേനയുടെ മൂന്നാമത്തെ താവളമായി ‘ഐ.എൻ.എസ്. ബിത്ര’ വരുന്നു.

0
1

അറബിക്കടലിൽ ചൈനയ്ക്കുമേൽ ശക്തമായ കണ്ണുവെയ്ക്കാൻ ലക്ഷദ്വീപിൽ നാവികസേനയുടെ മൂന്നാമത്തെ താവളമായി ‘ഐ.എൻ.എസ്. ബിത്ര’ വരുന്നു. കവരത്തിയിലെ ഐ.എൻ.എസ്. ദ്വീപ് രക്ഷക്, മിനിക്കോയിലെ ഐ.എൻ.എസ്. ജടായു എന്നിവയ്ക്കുശേഷമാണ് ബിത്ര ദ്വീപിൽ പുതിയ നാവികസേനാ താവളം സ്ഥാപിക്കുന്നത്. പ്രതിരോധ ആവശ്യങ്ങൾക്കും തന്ത്രപ്രധാന ഉപയോഗങ്ങൾക്കുമായി ഈ ദ്വീപ് ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടികൾ ലക്ഷദ്വീപ് ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു.
​വടക്കൻ ലക്ഷദ്വീപിൽ സ്ഥിതിചെയ്യുന്ന ബിത്ര യാഥാർത്ഥ്യമാകുന്നതോടെ കവരത്തിക്കും അഗത്തിക്കുമിടയിലുള്ള നിരീക്ഷണ വിടവ് പൂർണ്ണമായും നികത്താൻ നാവികസേനയ്ക്ക് സാധിക്കും. അതുവഴി അറബിക്കടലിലെ ചൈനീസ് നീക്കങ്ങൾ, കടൽക്കൊള്ള, മയക്കുമരുന്നുകടത്ത് എന്നിവ ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷയ്‌‌ക്കൊപ്പം തന്നെ പ്രദേശവാസികൾക്ക് അടിസ്ഥാന സൗകര്യ വികസനവും മികച്ച കണക്റ്റിവിറ്റിയും ഇതുവഴി ലഭ്യമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here