ഹൃദയം കീഴടക്കി സൂര്യകുമാർ യാദവ്! തന്‍റെ മാച്ച് ഫീസ് മുഴുവൻ ഇന്ത്യൻ സൈന്യത്തിനു നൽകി

0
33

ഏഷ്യാ കപ്പ് ടൂർണമെന്‍റില്‍ നിന്ന് തനിക്ക് ലഭിക്കുന്ന മുഴുവൻ മാച്ച് ഫീയും രാജ്യത്തെ സായുധ സേനയ്ക്കും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും നൽകുമെന്ന് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു. ആവേശകരമായ ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും ഏഷ്യാ കപ്പ് ചാമ്പ്യന്മാരായതിനു പിന്നാലെയാണ് സൂര്യ സമൂഹമാധ്യമത്തിൽ പ്രഖ്യാപനം നടത്തിയത്.

നമ്മുടെ സായുധ സേനയ്ക്കും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനായി ഈ ടൂർണമെന്‍റിലെ എന്‍റെ മാച്ച് ഫീസ് നല്‍കാനാണ് തീരുമാനം. എന്‍റെ ചിന്തകളിൽ എപ്പോഴും നിങ്ങളുണ്ടാകും. ജയ് ഹിന്ദ്- സൂര്യകുമാർ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തകർത്തപ്പോൾ വിജയം ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ആക്രമണത്തിലെ ഇരകൾക്കുമാണ് സൂര്യകുമാർ യാദവ് സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here