നാസയുടെ നേതൃത്വത്തിൽ ആർട്ടെമിസ് പ്രോഗ്രാമിന് കീഴിലുള്ള ഒരു ആസൂത്രിത ബഹിരാകാശ യാത്രാ ദൗത്യമാണ് ആർട്ടെമിസ് II .സ്‌പേസ് ലോഞ്ച് സിസ്റ്റത്തിന്റെ (SLS) രണ്ടാമത്തെ പറക്കലും ഓറിയോൺ ബഹിരാകാശ പേടകത്തിന്റെ ആദ്യത്തെ ക്രൂ ദൗത്യവുമാണിത്.
50 വർഷത്തിനു ശേഷം ആദ്യമായി മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ തയ്യാറെടുക്കുന്നു. ബഹിരാകാശയാത്രികരെ ഇറക്കി ഒടുവിൽ ചന്ദ്രോപരിതലത്തിൽ ദീർഘകാല സാന്നിധ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആർട്ടെമിസ് പ്രോഗ്രാമിന്റെ രണ്ടാമത്തെ വിക്ഷേപണമാണ് ആർട്ടെമിസ് II ദൗത്യം. ചന്ദ്രനിലേക്കു മനുഷ്യനെ അയക്കുന്ന ആർട്ടെമിസ് 2 ദൗത്യം ഫെബ്രുവരിയിൽ . 1972ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങൾ നടന്നെങ്കിലും മനുഷ്യനെ അയച്ചിരുന്നില്ല. 2022 അവസാനമായിരുന്നു നാസ ആർട്ടെമിസ് 1 ദൗത്യം നടത്തിയത്. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോൺ പേടകം സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തിയിരുന്നു.
ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായാണ് നാലു യാത്രികരെ ചന്ദ്രനരികിലേക്കു കൊണ്ടുപോകുക. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനുമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. ചന്ദ്രനിൽ നേരിട്ട് ഇറങ്ങാതെ ചുറ്റിപ്പറന്നുകൊണ്ടുള്ള ദൗത്യമാണ് നടക്കുക. റോക്കറ്റിന്റെയും ബഹിരാകാശ വാഹനത്തിന്റെയും സംവിധാനങ്ങൾ പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ പഠിക്കും. 2027ൽ യാഥാർഥ്യമാകുമെന്നു പ്രതീക്ഷിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ആർട്ടിമിസിന്റെ ഭാഗമായി മനുഷ്യനിയന്ത്രിത റോവറും ചന്ദ്രനിലെത്തുന്നുണ്ട്. ചന്ദ്രോപരിതലത്തിൽ ഐസ് സാന്നിധ്യം, ധാതുക്കളുടെ വിതരണം, ഉപരിതലത്തിനു താഴെ എന്താണു സ്ഥിതി ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ഈ റോവർ കണ്ടെത്തും. ലാൻഡറുകളെങ്കിൽ അതിൽ നിന്നു വ്യത്യസ്തമായി സഞ്ചരിച്ച്. പര്യവേക്ഷണങ്ങൾ നടത്തുന്നവയാണ് റോവറുകൾ….
ആർട്ടെമിസ് എന്ന പേരിൻ്റെ പ്രാധാന്യം: ആർട്ടെമിസ് (Artemis) എന്നത് പുരാതന ഗ്രീക്ക് പുരാണങ്ങളിലെ ഒരു ദേവതയുടെ പേരാണ്, അവൾ കന്യകത്വത്തിൻ്റെയും, വേട്ടയുടെയും, കാട്ടുജീവികളുടെയും, ചന്ദ്രൻ്റെയും പ്രതീകവും, ദേവതയും ആയിരുന്നു . സിയൂസിന്റെയും ലെറ്റോയുടെയും മകളും അപ്പോളോയുടെ ഇരട്ട സഹോദരിയുമാണ്.







