ജൂനിയർ അസോസിയേറ്റ് (ക്ലർക്ക്) തസ്‌തികയിലെ 6589 ഒഴിവുകളിലേക്കാണ് നിയമനം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2025 ലെ ക്ലർക്ക് പ്രിലിമിനറി പരീക്ഷയുടെ തീയതികൾ പ്രസിദ്ധീകരിച്ചു. എസ്‌ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ 2025 സെപ്റ്റംബർ 20, 21, 27 തീയതികളിലാണ് നടത്തുക. ജൂനിയർ അസോസിയേറ്റ് (ക്ലർക്ക്) തസ്‌തികയിലെ 6589 ഒഴിവുകളിലേക്കാണ് നിയമനം.
ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) – റെഗുലർ 5180, ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) – ബാക്ക്‌ലോഗ് 1409 എന്നിങ്ങനെയാണ് ഒഴിവുള്ളത്. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ റെഗുലർ 250 ഒഴിവുണ്ടെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
പരീക്ഷയുടെ അഡ്‌മിറ്റ് കാർഡ് സെപ്റ്റംബർ 16-നകം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്യോഗാർഥികൾക്ക് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റിൽ – sbi.co.in ലഭ്യമാകും.
ഹാൾ ടിക്കറ്റ് 2025 ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
- ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് www.sbi.co.in സന്ദർശിച്ച് എസ്‌ബിഐ ക്ലാർക്ക് പ്രിലിംസ് ഹാൾ ടിക്കറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യണം
- ലോഗിൻ ക്രെഡൻഷ്യലുകൾ – അപേക്ഷാ നമ്പർ, ജനനത്തീയതി എന്നിവ നൽകുക
- ഡൗൺലോഡ് ചെയ്യുന്നതിനായി എസ്‌ബിഐ ക്ലാർക്ക് പ്രിലിംസ് ഹാൾ ടിക്കറ്റ് പിഡിഎഫ് സ്‌ക്രീനിൽ ദൃശ്യമാകും
- എസ്‌ബിഐ ക്ലാർക്ക് പ്രിലിംസ് അഡ്‌മിറ്റ് കാർഡ് പിഡിഎഫ് സേവ് ചെയ്‌ത് പ്രിൻ്റ് ഔട്ട് എടുക്കുക.
-
തെരഞ്ഞെടുക്കൽ പ്രക്രിയ
എസ്‌ബിഐ ക്ലർക്ക് സെലക്ഷൻ പ്രക്രിയയിൽ പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ എന്നിവ ഉൾപ്പെടുന്നു. പ്രിലിമിനറി പരീക്ഷയ്ക്ക് 100 മാർക്കും, മെയിൻ പരീക്ഷയ്ക്ക് 190 ചോദ്യങ്ങളും 200 മാർക്കും ഉണ്ട്. പ്രിലിമിനറിയിലും മെയിൻ പരീക്ഷയിലും യോഗ്യത നേടിയ ഉദ്യോഗാർഥികൾ അവസാന സെലക്ഷൻ റൗണ്ടിലേക്ക് പ്രവേശിക്കും. അവസാന സെലക്ഷൻ റൗണ്ട് യോഗ്യതാ പരിശോധനയും പ്രാദേശിക ഭാഷാ പരീക്ഷയുമാണ്
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം
ശമ്പള സ്കെയിൽ
എസ്‌ബിഐ ക്ലാർക്കുമാരുടെ ശമ്പള സ്കെയിൽ 24,050 രൂപ മുതൽ 64,480 രൂപ വരെയാണ്.
പ്രായപരിധി: 20 – 28 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.






