കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ സിലി വധക്കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ജോളി വിടുതൽ ഹർജി നൽകി. കേസ് കെട്ടി ചമച്ചതാണെന്ന് ജോളിയുടെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു.
കോഴിക്കോട് പ്രിൻസിപ്പിൾ സെഷൻസ് കോടതിയാണ് വാദം കേട്ടത്.
സെപ്തംബർ 8, 9 തീയതികളിൽ കേസിൽ വാദം തുടരും.