ഡൽഹി : രാജസ്ഥാനിലും ഗുജറാത്തിലും ശക്തമായ മഴ. സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്നു ദിവസത്തേക്ക് വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ അതിതീവ്രമഴ ജനജീവിതത്തെ ബാധിച്ചു. ഗുജറാത്തിലെ ആനന്ദ്, ജുനഗഡ്, സൂറത്ത് തുടങ്ങിയ ജില്ലകളിൽ അതിതീവ്ര മഴയെത്തുടർന്ന് കാര്യമായ നാശനഷ്ടം ഉണ്ടായി. സൗരാഷ്ട്ര മേഖലയിലെ സുരേന്ദ്രനഗറിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കയറി. രാജ്‌കോട്ടിലെ മോട്ടിസർ ഡാമിലെ 14 ഷട്ടറുകൾ തുറന്നു. സംസ്ഥാനത്തെ 108 ഡാമുകൾക്ക് അതീവ ജാഗ്രത നിർദേശം നൽകി.ദുരന്തനിവാരണ സേനയുടെ 13 ടീമുകളെ വിന്യസിച്ചു. ഏഴ് ജില്ലകളിൽ നടന്ന വിവിധ ഭാഗങ്ങളിൽ ഒൻപത് പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്.