വാക്സിൻ കൊണ്ട് മാത്രം കൊറോണ തുടച്ചു നീക്കാനാവില്ല : ലോകാരോഗ്യ സംഘടന

0
73

ന്യൂയോര്‍ക്ക് | വാക്‌സിന്‍ കൊണ്ട് മാത്രം കൊവിഡിനെ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. മറ്റു പ്രതിരോധ സംവിധാനങ്ങള്‍ളുടെ പൂര്‍ത്തീകരണമായി മാത്രമേ വാക്‌സിനെ കാണാനാകൂവെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.

 

തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും മറ്റു ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവര്‍ക്കും മാത്രമാകും വാക്‌സില്‍ ലഭ്യമാക്കുക. ഇത് മരണനിരക്ക് കുറയ്ക്കുകയും ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ടെഡ്രോസ് പറഞ്ഞു. വൈറസ് ബാധ പൂര്‍ണമായും തടയാന്‍ നിരീക്ഷണങ്ങളും ക്വാറന്റൈന്‍ ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെ 54 ദശലക്ഷം പേര്‍ക്ക് രോഗം ബാധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 1.3 ദശലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ പ്രതിദിന കണക്ക് 6,60,905 വരെ ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here