NEW DELHI, INDIA - SEPTEMBER 04: Participants busy in decorating their "Pookalam' (Flower Decoration) during a contest as part of Onam celebrations organised by Malyalam Manorama newspaper in New Delhi on Sunday. (Photo by K Asif/The India Today Group via Getty Images)
നിലവിളക്ക് കൊളുത്തി ഗണപതിക്ക് വച്ചാണ് തറയില്‍ പൂക്കളം ഇടാന്‍ തുടങ്ങുക.
ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ നല്ല നാളുകളുടെ ഓര്‍മപ്പെടുത്തലാണ് ഓണം. പഞ്ഞകര്‍ക്കിടകം കഴിഞ്ഞ് പിറക്കുന്ന ചിങ്ങപ്പുലരി മലയാളികള്‍ക്ക് പ്രതീക്ഷയുടെ പുതുവര്‍ഷമാണ്. മുന്‍കാലങ്ങളില്‍ സമൃദ്ധിയുടെ വിളവെടുപ്പ് കാലമായിരുന്നു ചിങ്ങപ്പുലരി. അതിന്റെ ഓര്‍മകള്‍ക്കായാണ് ഇന്നും ഇല്ലം നിറ നടക്കുന്നത്.
കാറും കോളും നിറയുന്ന കര്‍ക്കടകം വേണ്ടുവോളം ദാരിദ്ര്യം നല്‍കിയിരുന്നെങ്കിലും ചിങ്ങം ഉണ്ണാനും ഉടക്കാനുമുള്ള സമ്പന്നതയും നല്‍കിയിരുന്നു. അതിന് ഉത്തമ ഉദാഹരണമാണ് അത്തച്ചമയവും പുലികളിയും പൂക്കളവുമെല്ലാം. കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങത്തിലാണ് ഓണം. ഇത് ഒരു കൊയ്തുത്സവം കൂടിയാണ്.
ചാണകം മെഴുകിയ മുറ്റത്ത് പൂക്കളം ഇടുന്നതോടുകൂടിയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. മുമ്പെല്ലാം പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇട്ടിരുന്നത്. എന്നാലിന്ന് അത്തം മുതലാണ് പൂക്കളം ഇട്ട് തുടങ്ങുക. തുമ്പ, തുളസി, മുക്കുറ്റി, കൊങ്ങിണി, തൊട്ടാവാടി, വിവിധ തരം ഇലകള്‍ ഫലവര്‍ഗങ്ങള്‍ എന്നിവയാണ് പൂക്കളത്തില്‍ അണിനിരക്കുക.
നമ്മുക്ക് ഇഷ്ടപ്പെടുന്ന ഒരു ഡിസൈന്‍ വരച്ച് അതില്‍ നിറയെ പൂക്കള്‍ വാരിയിടുന്നതല്ല പൂക്കളം. അതിനുമുണ്ട് നിരവധി ചിട്ടവട്ടങ്ങള്‍. നിലവിളക്ക് കൊളുത്തി ഗണപതിക്ക് വച്ചാണ് തറയില്‍ പൂക്കളം ഇടാന്‍ തുടങ്ങുക. ആദ്യം തുമ്പപ്പൂവാണ് ഇടേണ്ടത്. ആദ്യ രണ്ട് ദിനങ്ങള്‍ തുമ്പപ്പൂവും തുളസിയുമാണ് ഇടേണ്ടത്. മൂന്നാം നാള് മുതല്‍ നിറങ്ങളുള്ള പൂക്കളുകള്‍ ഇട്ട് തുടങ്ങാം. അഞ്ചാം ദിവസം മുതല്‍ കുട കുത്തും. വാഴപ്പിണ്ടി, വാഴത്തടം എന്നിവയിലാണ് കുട കുത്തേണ്ടത്.
ഈര്‍ക്കിലിയില്‍ പൂക്കള്‍ കോര്‍ത്ത് വയ്ക്കുന്നതാണ് കുട. ആറാം ദിനം പൂക്കളത്തിന്റെ നാല് ഭാഗത്തേക്കും കാലുനീട്ടും. ഉത്രാട ദിനത്തിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കേണ്ടത്. അന്ന് മണ്ണ് കൊണ്ട് തൃക്കാക്കര അപ്പന്റെ രൂപവും ഉണ്ടാക്കും. അന്നേ ദിവസം വൈകുന്നേരം പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കല്‍ വയ്ക്കും. ശേഷം തറയില്‍ ചാണകം മെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടങ്ങളില്‍ അരകല്ല് വയ്ക്കുന്നവരുമുണ്ട്.
തിരുവോണ നാളില്‍ രാവിലെ നിലവിളക്ക് കത്തിച്ച് മുറ്റത്ത് അരിമാവ് കൊണ്ട് കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും അതോടൊപ്പം ഉണ്ടാകും. അതിന് ശേഷം പൂക്കളത്തില്‍ അട നിവേദിക്കും. പൂവട എന്നാണിതിനെ പറയുക.
തിരുവോണ ദിനം തേങ്ങാപ്പീരയും ശര്‍ക്കരയും കുഴച്ച് വീടിന്റെ നാല് വശങ്ങളില് വയ്ക്കുന്നവരുമുണ്ട്. ഉറുമ്പുകള്‍ക്ക് ഓണം കൊടുക്കുക എന്ന സങ്കല്‍പ്പത്തിലാണ്. എന്നാലിന്ന് ഇതെല്ലാം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമെ കാണാനാകൂ.
കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ കെഎസ്യു പ്രവർത്തകരെ രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 4 മണി വരെയാണ് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡി...