പോസ്‌റ്റ്–ബേസിക് സ്‌പെഷൽറ്റി നഴ്‌സിങ് ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

0
84

ആകെ 55 സീറ്റാണ് ഒഴിവുള്ളത്. കേരളസർക്കാർ സ്ഥാപനമായ എൽബിഎസ് സെൻ്ററാണ് സിലക്‌ഷന്‍ നടത്തുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിൻ്റെ കീഴില്‍ തിരുവനന്തപുരം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളില്‍ പോസ്‌റ്റ്–ബേസിക് സ്‌പെഷൽറ്റി നഴ്‌സിങ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേരളസർക്കാർ സ്ഥാപനമായ എൽബിഎസ് സെൻ്ററാണ് സിലക്‌ഷന്‍ നടത്തുന്നത്. അവസാന തീയതി സെപ്‌റ്റംബർ എട്ടാണ്. കോഴ്‌സിൻ്റെ ദൈർഘ്യം 12 മാസമാണ്.

സ്‌റ്റൈപ്പെന്‍ഡ്

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. അപേക്ഷകര്‍ കേരള ഒറിജിന്‍ ഉള്ള ഭാരതീയരായിരിക്കണം. കേരളത്തില്‍ കുറഞ്ഞത് അഞ്ചുവര്‍ഷമായി താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

യോഗ്യത

ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ, സംസ്ഥാന കൗൺസിൽ രജിസ്‌ട്രഷൻ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിഎസ്‌സി നഴ്‌സിങ്, പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, ജിഎൻഎം ഇവയിലൊന്ന് 50% മാർക്കോടെ ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പ്ലസ്‌ടു / തുല്യതപരീക്ഷ ജയിച്ചിരിക്കണം.

പ്രായപരിധി

ജനറൽ വിഭാഗക്കാർക്ക് 2025 ഓഗസ്‌റ്റ് 18ന് 45 വയസ് കവിയരുത്. സർവിസ് ക്വാട്ട വിഭാഗക്കാർക്ക് 49 വയസ് മാത്രമെ പാടുള്ളൂ.

സീറ്റുകൾ

നിലവിൽ ആകെ 55 സീറ്റാണ് ഒഴിവുള്ളത്. തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ക്രിട്ടിക്കൽ കെയർ, എമർജൻസി ആൻഡ് ഡിസാസ്‌റ്റർ, നിയോ നേറ്റൽ, നഴ്‌സ് മിഡ്‌വൈഫറി പ്രാക്‌ടീഷനർ ശാഖകളിൽ 10 സീറ്റും കണ്ണൂർ ഗവ. നഴ്‌സിങ് കോളജിൽ കാർഡിയോ തൊറാസിക് ശാഖയിൽ 15 സീറ്റുമാണ് ഒഴിവുള്ളത്. സർവീസ് ക്വോട്ടയും 5% ഭിന്നശേഷി സംവരണവും കഴിച്ചുള്ള സീറ്റുകളിൽ സാമുദായിക സംവരണക്രമം പാലിക്കും.

ഫീസ്

  • അപേക്ഷാ ഫീ 1000 രൂപയാണ്. പട്ടിക വിഭാഗക്കാർക്ക് 500 രൂപയും. സെപ്‌റ്റംബർ എട്ടിന് മുമ്പായി തുക ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖയിൽ ചലാൻ വഴിയോ പണമടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • സർവീസ് ക്വാട്ടയിൽ ഉൾപ്പെടുന്നവർ ട്രഷറിയിലാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. ഇവരെ ഓപ്പണ്‍ ക്വാട്ടയിലും പരിഗണിക്കപ്പെടാന്‍, ട്രഷറിയില്‍ അടച്ച ഫീസ് കൂടാതെ ഓപ്പണ്‍ ക്വാട്ടയ്ക്ക് ബാധകമായ ഫീസ് കൂടി ബാങ്കില്‍ അടച്ച് അപേക്ഷിക്കണം.
  • 150,60 രൂപയാണ് വാർഷിക ഫീസാണ് വരുന്നത്. കൂടാതെ നിരതദ്രവ്യമായി (ഉറപ്പിനുള്ള പണം) 2,320രൂപയും അടയ്‌ക്കണം.

പ്രവേശന പരീക്ഷ

തിരുവനന്തപുരത്താണ് പ്രവേശന പരീക്ഷ നടക്കുക. 90 മിനിറ്റായിരിക്കും ദൈർഘ്യം. സമയം തീയതി പിന്നീട് അറിയിക്കും. 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടാൻ പട്ടികവിഭാഗക്കാര്‍ 35 മാർക്കും ജനറൽ, സര്‍വീസ് വിഭാഗക്കാർക്ക് 40 ശതമാനം മാര്‍ക്കും നേടണം.

എൻട്രൻസ് സ്കോർ നോക്കിയാണ് സിലക്‌ഷൻ നടത്തുക. പ്രവേശന പരീക്ഷ പാസാകുന്നവരെ നഴ്‌സിങ് സ്‌കിൽ ടെസ്‌റ്റിനു ക്ഷണിക്കും. കോളജും കോഴ്‌സും ഓൺലൈനായി അലോട്ട് ചെയ്യാൻ പിന്നീട് ഓപ്ഷൻ നൽകും. കൂടുതൽ വിവരങ്ങൾക്കു സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്‌ടസും നോക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here