അങ്കോലം Alangium salviifolium🍃🍁🍃🍁🍃

0
64

ശാസ്ത്രീയനാമമുള്ള അങ്കോലം ഹിന്ദിയിൽ അംഗോൾ ധീര, സംസ്കൃതത്തിൽ അങ്കോല എന്നും അറിയപ്പെടുന്നു. 3 മീറ്റർ മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അങ്കോലത്തിന്റെ വേര്, കായ എന്നിവ ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു.  മരത്തൊലിക്ക് മഞ്ഞ കലർന്ന തവിട്ടുനിറം. ഇലപൊഴിക്കുന്ന ചെറിയ മരം. പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന ആയുർവേദ ഔഷധം. മുള്ളുള്ള മരം. തടി വണ്ണം വയ്ക്കാറില്ല. തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മാംസളമായ ഉരുണ്ട പഴങ്ങൾ. പക്ഷികൾ, കുരങ്ങൻ, അണ്ണാൻ എന്നിവ വഴി വിത്തുവിതരണം നടക്കുന്നു. തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം. വാതത്തിനും അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്. ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ടെന്നു കാണുന്നു.

മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ബഹുവര്‍ഷി ഔഷധിയുടെ ഉണങ്ങിയ പ്രകന്ദമാണ്   ഔഷധമായും നടീല്‍ വസ്തുവായും ഉപയോഗിക്കുന്നത്.     കടലോരമേഖല ഒഴികെ എല്ലായിടത്തും നന്നായി വളരും.   സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 2മുതല്‍ 3 ടണ്‍ വരെ ജൈവവളങ്ങള്‍ ചേര്‍ത്ത് ഇറയിക്ക് വാരമെടുക്കുന്നത് പോലെ വാരംഎടുക്കണം ഇങ്ങനെയാണ് കച്ചോലത്തിന്റെ കൃഷിരീതി.

ചുമ, ശ്വാസവൈഷമ്യം, വായ്‌നാറ്റം എന്നീ അസുഖങ്ങളുള്ളവര്‍ വെറ്റില മുറുക്കുന്ന സ്വഭാവക്കാരാണെങ്കില്‍ അല്പം കച്ചോലം കൂടി ചേര്‍ത്ത് ചര്‍നണം ചെയ്യുന്നത് രോഗശമനത്തിനു നല്ലതാണ്. മുറുക്കുന്ന ശീലമില്ലാത്തവര്‍ വെറ്റില മാത്രമെടുത്ത് കച്ചോലത്തിന്റെ കൂടെ സവധാനം ചവച്ചിറക്കുന്നത് നന്ന്.

നീണ്ടു നില്‍ക്കുന്ന ഛാര്‍ദി ശമിപ്പിക്കുന്നതിന് ഉണക്കകച്ചോലം നല്ലതുപോലെ പൊടിച്ച് തേനില്‍ കുഴച്ച് ദിവസവും മൂന്നു നേരം കൊടുക്കുന്നതിന് നല്ലതാണ്.

കച്ചോലം അരച്ച് എണ്ണയില്‍ കലക്കി വിധിപ്രകരം കാച്ചി നസ്യകര്‍മ്മങ്ങള്‍ക്കുപയോഗിച്ചാല്‍ നാസാരോഗങ്ങള്‍ ശിരോരോഗങ്ങള്‍ ഇവ ശമിക്കും.

ദഹനക്കുറവ്, അര്‍ശസ്സ്, ചര്‍മ്മരോഗങ്ങള്‍, നീര്, അപസ്മാരം, യകൃത് പ്ലീഹാരോഗങ്ങള്‍ ഇവയ്ക്ക് കച്ചോലം മറ്റ് ഔഷധങ്ങളുടെ കൂടെ ചേര്‍ത്തുപയോഗിക്കുന്നു.

ച്യവനപ്രാശം, കച്ചോലാദിതൈലം എന്നിവയില്‍ കച്ചോലം ഒരു ചേരുവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here