എന്താണ് കിഡ്നി സ്റ്റോൺ, കാരണങ്ങൾ, ലക്ഷണങ്ങൾ; തിരിച്ചറിയാം

0
56

ഇന്നത്തെ കാലത്ത് ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ് മൂത്രക്കല്ല്‌ അഥവാ കിഡ്നി സ്റ്റോൺ. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളെയാണ് കിഡ്നി സ്റ്റോൺ എന്നുപറയുന്നത്. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്‌തത്തില്‍ എത്തിച്ചേരുന്നു.

അവയിൽ ചിലത് വൃക്കയില്‍ രക്‌തം ശുദ്ധീകരിക്കുന്ന അറയില്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ചാണ് കല്ലായി രൂപാന്തരപ്പെടുന്നത്. വൃക്കയിലാണ്‌ മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത്‌. ഈ കല്ലുകൾ കിഡ്‌നിയിൽ നിന്ന് അടര്‍ന്ന്‌ മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ്‌ കടുത്ത വേദനയായി അനുഭവപ്പെടുന്നത്‌.

കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള കാരണങ്ങൾ;

കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള പ്രധാന കാരണം

1)ശരീരത്തിലെ വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ്

2) ഉപ്പിന്റെയും മധുരത്തിന്റെയും കൂടുതലായുള്ള ഉപയോഗം

3) അധികനേരം മൂത്രം പിടിച്ചു നിർത്തുന്നത്

4)അമിതവണ്ണം

ലക്ഷണങ്ങൾ;

1.വയറിന്‍റെ വശങ്ങളിൽ പുറത്തായി അതി കഠിനമായ വേദന

2.മുഴുവനായും മൂത്രം ഒഴിക്കാൻ കഴിയാതെ വരുന്ന അവസ്ഥ

3.മൂത്രത്തിൽ രക്തം
രക്തത്തിന്റെ അംശം

4.മൂത്രമൊഴിക്കുമ്പോൾ വേദന
അനുഭവപ്പെടുന്നത്

5.തലകറക്കവും ഛർദ്ദിയും.

LEAVE A REPLY

Please enter your comment!
Please enter your name here