കേന്ദ്രമന്ത്രി അമിത്‌ ഷാ ഇന്ന് കൊച്ചിയിലെത്തും; നഗരത്തില്‍ ഗതാഗത നിയന്ത്രണം

0
45

എറണാകുളം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഇന്ന് (ഓഗസ്റ്റ് 21) കൊച്ചിയിലെത്തും. നാളെ (ഓഗസ്റ്റ് 22) നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണമുണ്ടാകും.

ഇന്ന് രാത്രി 8 മണിക്ക് ശേഷമാണ് നിയന്ത്രണമുണ്ടാകുക. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജങ്‌ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജങ്‌ഷന്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണിവരെയും ഗതാഗതം നിയന്ത്രിക്കും. നാളെ നേതൃയോഗത്തില്‍ പങ്കെടുക്കുന്ന അമിത്‌ ഷാ അതിന് പിന്നാലെ ചെന്നൈയിലേക്ക് തിരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here