എന്നശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന ഔഷധ സസ്യമാണ് ആകാശ വെള്ളരി. ഇതൊരു വള്ളിച്ചെടിയാണ്. പച്ചക്കറിയായും, പഴവർഗ്ഗ ഗണത്തിലും ഔഷധ ഗുണത്തിലും ആകാശ വെള്ളരിയെ ഉപയോഗിക്കാം. പിന്നെ നമ്മുടെ അടുക്കളത്തോട്ടത്തിന്റെ അലങ്കാര റാണി എന്ന നിലയിലും ഈ സുന്ദരിയെ നട്ട് വളർത്താം.ആകാശ വെള്ളരി കായ്കള് ഇളം പ്രായത്തില് പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാല് പഴമായും ഉപയോഗിക്കാവുന്നതാണ്.
. പഴങ്ങള് വെള്ളകലര്ന്ന മഞ്ഞനിറത്തോടുകൂടിയതാണ്.പഴത്തിന് ചവര്പ്പു കലര്ന്ന മധുരമാണ്.
പച്ചക്കു പച്ചക്കറിയായും, പഴുത്താൽ പഴമായും ഉപയോഗിക്കാം
ഇവളുടെ സൗന്ദര്യത്തെ പറ്റിയുള്ള ഒരു ഐതിഹ്യ കഥകൂടി കേൾക്കാം. മൂന്നു ലോകങ്ങളിലുമില്ലാത്ത പൂക്കളെ കൊണ്ട് ഇന്ദ്രസദസ്സ് അലങ്കരിക്കണമെന്നാവശ്യപ്പെട്ട ഇന്ദ്രനു ബ്രഹ്മാവ് സൃഷ്ടിച്ചു നല്കിയതാണ് ഏറെ വ്യത്യസ്തവും സുന്ദരവുമായ ആകാശവെള്ളരിപ്പൂക്കളെന്നാണ് ഐതിഹ്യം. ഇന്ദ്രലോകത്തു മാത്രം പൂവിട്ടിരുന്നതിനാലാണത്രേ ആകാശവെള്ളരിയെന്ന പേര് ഈസസ്യത്തിനു ലഭിച്ചത്. ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നതും തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂര്വ്വ സസ്യവുമാണ് ആകാശവെള്ളരി. കായ്കള് പാകമാകാന് മൂന്നുമാസമെടുക്കും.
തലമുറകൾക്ക് തണുവും,താരുണ്യവും ആരോഗ്യവും പ്രദാനം ചെയ്യുന്ന അഴകിന്റെ സുന്ദരിയെ നമുക്ക് അടുക്കളത്തോട്ടങ്ങളിലേക്ക് ആവാഹിക്കാം .






