ഡോളറിനെതിരെ 90 രൂപ 67 പൈസ എന്ന നിലയിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ അഞ്ച് പൈസ കുറഞ്ഞ് 90.66 എന്ന നിലയിലായിരുന്നു വെള്ളിയാഴ്‌ച വരെയുള്ള രൂപയുടെ മൂല്യം.
മുംബൈ: രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ 90 രൂപ 67 പൈസ എന്ന നിലയിലാണ് ഇടിവ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് വ്യാപാര മേഖലയിൽ രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു.
ആഗോളതലത്തിൽ ക്രൂഡ് ഓയിലിൻ്റെ വിലയിലുള്ള നേരിയ വർധനവും വിദേശ വിനിമയത്തിലുണ്ടായ കുത്തനെയുള്ള ഇടിവുമാകാം രൂപയുടെ മൂല്യത്തിൽ വ്യത്യാസം വരാൻ കാരണമെന്നും വ്യാപാരികൾ അഭിപ്രായപ്പെട്ടു. ഡോളറിനെതിരെ അഞ്ച് പൈസ കുറഞ്ഞ് 90.66 എന്ന നിലയിലായിരുന്നു വെള്ളിയാഴ്‌ച വരെയുള്ള രൂപയുടെ മൂല്യം.
വെള്ളിയാഴ്‌ച രൂപയുടെ മൂല്യത്തിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയിരുന്നു എങ്കിലും അമേരിക്കയിൽ അവധി കാരണമുണ്ടായ ഓഹരി വിപണിയിലെ ഇടിവ് കുറച്ച് ദിവസങ്ങളിലേക്ക് തുടരുമെന്ന് മുംബൈയിലെ ഫിൻറെക്‌സ് ട്രഷറി അഡ്വൈസേഴ്‌സ് എൽഎൽപി ട്രഷറി മേധാവിയും എക്‌സിക്യൂട്ടിവ് ഡയറക്‌ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു. നിലവിൽ ആറ് കറൻസികൾക്ക് എതിരെ ഡോളർ സൂചിക 0.02 ശതമാനം ഉയർന്ന് 96.93 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നതെന്നും അനിൽ കുമാർ ബൻസാലി കൂട്ടിച്ചേർത്തു.
ആഗോള എണ്ണയുടെ മാനദണ്ഡമായ ബ്രെൻഡ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് 0.04 ശതമാനം ഉയർന്ന് ബാരലിന് 67.78 ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണികളിൽ സെൻസെക്‌സ് 71.53 പോയിൻ്റ് കുറഞ്ഞ് 82,555.23ലും നിഫ്റ്റി 11.95 പോയിൻ്റ് കുറഞ്ഞ് 25,459.15ലും എത്തി.
വിദേശ സ്ഥാപന നിക്ഷേപകർ 7,395.41 കോടി രൂപയുടെ ഓഹരികൾ വെള്ളിയാഴ്‌ച വിറ്റഴിച്ചതായി എക്സ്ചേഞ്ച് വിവരങ്ങൾ വ്യക്തമാക്കുന്നു. 2026 ഫെബ്രുവരി 6ന് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 717.064 കോടി ഡോളറിലെത്തിയതായി റിസർവ് ബാങ്ക് പുറത്തിറക്കിയ വിവരങ്ങൾ വ്യക്തമാക്കുന്നു.
| കറൻസി | രൂപയുടെ മൂല്യം |
| അമേരിക്കൻ ഡോളർ (യുഎസ്‌ഡി) | 90.6095 രൂപ |
| യൂറോ | 107.4810 രൂപ |
| പൗണ്ട് | 123.7 രൂപ |
| കുവൈറ്റി ദിനാർ | 295.86 രൂപ |
| ദിർഹം | 24.69 രൂപ |
| യെൻ | 0.5911 രൂപ |
എന്താണ് വിനിമയ നിരക്ക്?
ഒരു രാജ്യത്തിൻ്റെ കറൻസിയെ മറ്റൊരു മൂല്യത്തിലേക്ക് തരം മാറ്റുന്നതും തുടർന്ന് ലഭിക്കുന്ന മൂല്യവുമാണ് വിനിമയ നിരക്ക്. ഒരു രാജ്യത്തിൻ്റെ കറൻസിയെ മറ്റൊരു കറൻസിയുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന മൂല്യമായും ഇത് കണക്കാക്കപ്പെടുന്നു.






