വന്ദേഭാരത് എക്‌പ്രസുകളിൽ ട്രെയിൻ സ്‌റ്റേഷനിൽ എത്തുന്നതിന് 15 മിനിട്ട് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

0
55

യാത്രക്കാർക്ക് സന്തോഷ വാർത്ത. ഇനി മുതൽ വന്ദേഭാരത് എക്‌പ്രസുകളിൽ ട്രെയിൻ സ്‌റ്റേഷനിൽ എത്തുന്നതിന് 15 മിനിട്ട് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ഉള്‍പ്പെടെ എട്ട് ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. ഓണ്‍ലൈനായോ സ്‌റ്റേഷൻ കൗണ്ടറിൽ നിന്നോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ഇതിൻ്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്‌റ്റത്തിൽ (പിആർഎസ്) ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ റൂട്ട് സ്റ്റേഷനുകളിൽ തടസരഹിതമായ കറൻ്റ് ബുക്കിങ്ങുകൾ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. നേരത്തെ ഈ സൗകര്യം ലഭിച്ചിരുന്നില്ല. പുതിയ മാറ്റം അനുസരിച്ച് വന്ദേഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ഇപ്പോൾ യാത്രാ സ്റ്റേഷനുകളിൽ കറൻ്റ് ബുക്കിങ്ങിനായി ലഭ്യമാകും.

അതേസമയം ചെന്നൈ- നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബെംഗളൂരു, മംഗളൂരു- മഡ്‌ഗാവ്, മധുര -ബെംഗളൂരു, ചെന്നൈ- വിജയവാഡ വന്ദേഭാരത് തുടങ്ങി ട്രെയിനുകളിലും സമാന രീതിയില്‍ത്തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

പരിഷ്‌ക്കരണം വരുത്തിയ വന്ദേഭാരത് എക്‌പ്രസുകളുടെ വിശദമായ വിവരങ്ങൾ

ട്രെയിൻ നമ്പർ ട്രെയിൻ സമയം
20631 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്‌സ്പ്രസ് 06:25 AM – 15:05 PM
20632 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്‌സ്പ്രസ് 16:05 PM- 12: 4O AM
20627 ചെന്നൈ എഗ്‌മോർ- നാഗർകോവിൽ വന്ദേഭാരത് എക്‌സ്പ്രസ് 5:00 AM – 13:50 PM
20628 നാഗർകോവിൽ- ചെന്നൈ എഗ്‌മോർ വന്ദേ ഭാരത് എക്‌സ്പ്രസ് 14:20 PM – 23:00 PM
20642 കോയമ്പത്തൂർ – ബെംഗളൂരു കാൻ്റ് വന്ദേഭാരത് എക്‌സ്പ്രസ് 7:25 AM – 13:50 PM
20646 മംഗളൂരു സെൻട്രൽ- മഡ്‌ഗാവ് വന്ദേഭാരത് എക്‌സ്പ്രസ് 08:30 AM -14:10 PM
20671 മധുരൈ- ബെംഗളൂരു കാൻ്റ് വന്ദേഭാരത് എക്‌സ്പ്രസ് 5:15 AM- 13:00 PM
20677 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-വിജയവാഡ വന്ദേഭാരത് എക്‌സ്പ്രസ് 05:30 AM – 12:10 PM

നിലവിൽ രാജ്യത്തെ വിവിധ റൂട്ടുകളിലായി ആകെ 144 വന്ദേഭാരത് എക്‌പ്രസ്‌ ട്രെയിനുകൾ ഓടുന്നുണ്ട്. 2024-25 , 2025-26 സാമ്പത്തിക വർഷത്തിൽ (2025 ജൂൺ വരെ) വന്ദേ ഭാരത് എക്‌പ്രസ്‌ ട്രെയിനുകളുടെ മൊത്തത്തിലുള്ള ഒക്യുപെൻസി യഥാക്രമം 102.01 ശതമാനം, 105.03 ശതമാനം ആണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അടുത്തിടെ ലോക്‌സഭയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here