ഭക്ഷണ സാധനങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതിരിക്കാന്‍ ഫ്രീസറില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ പലരും പലരീതിയിലായിരിക്കും സൂക്ഷിക്കുന്നത്. ശരിയായ രീതിയില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത് പെട്ടെന്ന് കേടായിപ്പോകാന്‍ സാധ്യതയുണ്ട്. ഫ്രിഡ്‌ജില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1.ശരിയായ താപനില
ഫ്രീസറില്‍ പൊതുവെ തണുപ്പ് കൂടുതലാണെങ്കിലും എപ്പോഴും തുല്യമായ രീതിയില്‍ തണുപ്പ് നിലനില്‍ക്കാന്‍ ഫ്രീസര്‍ 0 ഡിഗ്രിയില്‍ (-18ഡിഗ്രി സെൽഷ്യസ് ) സെറ്റ് ചെയ്യുന്നതാണ് നല്ലത്. ഇത് ഭക്ഷണം ദീര്‍ഘകാലം കേടുവരാതിരിക്കാന്‍ സഹായിക്കുന്നു.
2. ഫ്രീസ് ചെയ്യുമ്പോള്‍
ഫ്രീസറിലാണെങ്കിലും ഭക്ഷണസാധനങ്ങള്‍ തുറന്ന് സൂക്ഷിക്കാന്‍ പാടില്ല. കാരണം ഈ സാധനങ്ങള്‍ പെട്ടെന്ന് കട്ടപിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഒരു ദിവസം മുഴുവന്‍ ഫ്രീസറില്‍ തണുപ്പിച്ചതിന് ശേഷം സിപ് ലോക്ക് ബാഗിലോ പാത്രത്തിലോ ആക്കി ഭക്ഷണം സൂക്ഷിക്കാവുന്നതാണ്. വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു വച്ച് ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്‌തില്ലെങ്കില്ർ അതിന് ‘ഫ്രീസര്‍-ബേണ്‍’ സംഭവിക്കാം. ഭക്ഷണത്തിലെ ജലാംശം നഷ്ടപ്പെട്ട് അത് കട്ടിയായി മാറുന്നു ഭക്ഷണത്തിന്‍റെ ഗുണമേന്മ നഷ്‌ടപ്പെടാം.
3. ചെറിയ അളവില്‍ സൂക്ഷിക്കാം
ഭക്ഷണസാധനങ്ങള്‍ കുത്തിനിറച്ച് വയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. എന്നാല്‍ ഫ്രീസറില്‍ ഭക്ഷണം വയ്ക്കുമ്പോള്‍ ചെറിയ അളവില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. എത്രത്തോളം സാധനങ്ങള്‍ കുറച്ച് വയ്ക്കാന്‍ സാധിക്കുമോ അത്തരത്തിലാകണം ഫ്രീസറില്‍ ഭക്ഷണം സൂക്ഷിക്കേണ്ടത്.
4. ലേബൽ ചെയ്ത് സൂക്ഷിക്കാം
ഫ്രീസറില്‍ എല്ലാത്തരം ഭക്ഷണങ്ങളും ഒരുമിച്ച് സൂക്ഷിക്കരുത്. വേവിക്കാത്തതും വേവിക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ ഫ്രീസറില്‍ സുക്ഷിക്കുന്നത് കൊണ്ട് തന്നെ ഇതി വ്യത്യസ്‌ത നിറത്തിലുള്ള ലേബലുകള്‍ നല്‍കി സൂക്ഷിക്കാവുന്നതാണ്.
5.ആഹാരം ഫ്രീസ് ചെയ്യുന്നതിന് മുന്‍പ് തണുപ്പിക്കുക
ചൂടോടെ ആഹാരസാധനങ്ങള്‍ ഫ്രീസറില്‍ വയ്കുന്ന ശീലം ഒഴിവാക്കുക. ചൂടോടെ ആഹാരം ഫ്രീസ് ചെയ്യുന്നത് ഫ്രീസറിന് താപനില വര്‍ധിപ്പിക്കുകയും മറ്റ് ആഹാരസാധനങ്ങള്‍ ഡീഫ്രോസ്റ്റ് ആകാന്‍ കാരണമാവുകയും ചെയ്യും. ആഹാരം ചെറിയ ഭാഗങ്ങളായി വിഭജിക്കുന്നത് തണുക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും.
6. ഐസ് അടിഞ്ഞുകൂടാന്‍ അനുവദിക്കരുത്
പലരുടെയും ഫ്രിഡ്ജില്‍ ഐസ് നിറഞ്ഞ ഫ്രീസര്‍ കാണാം. അത് സൂചിപ്പിക്കുന്നത് ഫ്രീസര്‍ കാര്യക്ഷമത കുറഞ്ഞ ഒന്നാണ്. അതിനാല്‍ ഐസ് അടിഞ്ഞുകൂടിയാല്‍ ഫ്രീസര്‍ ഡീഫ്രോസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഫ്രീസര്‍ ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ മിക്ക സാധനങ്ങളും ഏതാനും മണിക്കൂറുകള്‍ ഫ്രിഡ്ജില്‍ ഫ്രോസനായി തന്നെ ഇരിക്കും.





