അറബ് പൈതൃക വാസ്തുവിദ്യാ പട്ടികയിൽ ഇടംനേടി കുവൈത്ത് ടവറുകൾ !

0
72

കുവൈത്തിന്റെ അഭിമാന ചിഹ്നങ്ങളിൽ ഒന്നായ കുവൈത്ത് ടവറുകൾ അറബ് വാസ്തുവിദ്യാ പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഇടംനേടി. ബെയ്റൂത്തിൽ നടന്ന ഒമ്പതാമത് റീജിയണൽ ഫോറത്തിന്റെ സമാപന വേളയിൽ അറബ് ഒബ്സർവേറ്ററി ഫോർ ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങൾ സാംസ്‌കാരിക പൈതൃകമായി സമർപ്പിച്ച നാമനിർദേശത്തെ അടിസ്ഥാനമാക്കിയാണ്‌ അംഗീകാരം. ആധുനിക രൂപകൽപ്പനയും ഉപയോഗ പ്രാധാന്യവുമായി സമന്വയിച്ച ശിൽപകൗശലമാണ് ടവറുകളുടെ സവിശേഷത. ആധുനിക വാസ്തുവിദ്യ വിഭാഗത്തിലാണ് ടവറുകൾ ഈ അംഗീകാരം നേടിയത്.  ടവറുകളുടെ വാസ്തുവിദ്യ സൗന്ദര്യം, തന്ത്രപരമായ സ്ഥാനം, വിവിധ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ പൈതൃക ലാൻഡ്‌മാർക്കായി അംഗീകരിക്കാൻ വഴിയൊരുക്കി.

അറേബ്യൻ ഗൾഫ് തീരത്ത്, കുവൈത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് ഉയർന്നുനിൽക്കുന്ന ടവറുകൾ ജലസംഭരണി മാത്രമല്ല വിനോദസഞ്ചാര ആകർഷണമായും പ്രവർത്തിക്കുന്നു.   ഈ വർഷം 11 രാജ്യങ്ങളിൽ നിന്നുള്ള 11 പുരാതന കെട്ടിടങ്ങൾക്കും രണ്ട് ആധുനിക ശിൽപസൃഷ്ടികൾക്കും ഉൾപ്പെടെ മൊത്തം 19 ഇടങ്ങൾക്കാണ് പട്ടികയിൽ അംഗീകാരം ലഭിച്ചത്. ഫോറത്തിൽ ആധുനിക വാസ്തുവിദ്യ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് നിർമ്മിതികളിൽ ഒന്നായിരുന്നു കുവൈത്തി ടവറുകൾ.

അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ കടൽത്തീരത്ത് സഥിതിചെയ്യുന്ന കുവൈത്ത് ടവറുകൾ ഉ യരം കൊണ്ടും നിർമാണഭംഗികൊണ്ടും വ്യത്യസ്തത പുലർത്തുന്നു.
വാട്ടർ കണ്ടെയ്‌നറായും ടൂറിസം കേന്ദ്രമായും ഇരട്ട ദൗത്യം നിർവഹിക്കുന്ന  ഇവ കുവൈത്തിന്റെ പ്രധാന ചിഹ്നവും  ഐഡന്റിറ്റിയുമാണ്. ടവറുകളുടെ വാസ്തുവിദ്യാ സൗന്ദര്യം തന്ത്രപരമായ സ്ഥാനം, വിവിധ ഉപയോഗം എന്നിവ പൈതൃക ലാൻഡ്‌മാർക്കായി അംഗീകരി ക്കപ്പെടാനുള്ള ഘടകങ്ങളായി. എന്നതാണ്  ഒബ്സർവേറ്ററിയുടെ  നിഗമനം. കുവൈത്തിലെ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ‌.സി.‌സി.‌എ.‌എൽ) ടവറുകൾ ദേശീയ പ്രാധാന്യമുള്ള സാംസ്കാരിക  സ്വത്തായി സമിതിക്കുമുമ്പാകെ അവതരിപ്പിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം. കുവൈത്തിന്‍റെ അഭിമാന സ്തംഭങ്ങളാണ്  കുവൈത്തി ടവറുകൾ.

അറബ് ലീഗിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്രീയ വിഭാഗത്തിന് കീഴിലാണ്‌ അറബ് ഒബ്സർവേറ്ററി ഫോർ ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജ്  പ്രവർത്തിക്കുന്നത്.  അറബ് ലോകത്ത് സ്ഥിതിചെയ്യുന്ന വാസ്തുവിദ്യ പ്രധാന്യമുള്ള സ്മാരകങ്ങൾ തിരിച്ചറിഞ്ഞ് സംരക്ഷിക്കുക എന്നതാണ്  ഒബ്സർവേറ്ററിയുടെ  പ്രധാന ദൗത്യം.

LEAVE A REPLY

Please enter your comment!
Please enter your name here