പത്തനംതിട്ട: പത്തനംതിട്ട സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു.ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്.
കാസര്‍കോടും കോട്ടയത്തുമാണ് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കാസർകോട് പൈവളിഗ സ്വദേശി അബ്ബാസ് (74) ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടർന്നാണ് ഇയാളെ മംഗൾപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കട്ടപ്പന സുവർണഗിരി സ്വദേശി ബാബു (58) ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.