ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ഇളയ സഹോദരൻ അസ്‌ലം ഖാൻ കൊവിഡ് ബാധിച്ച് മരിച്ചു

0
82

മുംബൈ : ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ഇളയ സഹോദരൻ അസ്‌ലം ഖാൻ (88) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെ മുംബൈ ലീലാവതി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അസ്‌ലം ഖാനേയും മറ്റൊരു സഹോദരൻ ഇഷാൻ ഖാനേയും ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ ശ്വാസതടസം അനുഭവപ്പെട്ട അസ്‌ലം ഖാനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here